യുവജന സിനഡ് ഞായറാഴ്ച സമാപിക്കും

യുവജന സിനഡ് ഞായറാഴ്ച സമാപിക്കും

വത്തിക്കാന്‍: ഒക്ടോബറില്‍ നടക്കുന്ന സിനഡിന് മുന്നൊരുക്കമായി മാര്‍ച്ച് 19 ന് ആരംഭിച്ച യുവജനങ്ങളുടെ പ്രതിനിധി സംഗമം ഞായറാഴ്ച സമാപിക്കും. കത്തോലിക്കരും ഇതരമതസ്ഥരും ഉള്‍പ്പെട്ട 300 ല്‍ അധികം യുവജനങ്ങളാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. കൊളേജിയോ മാത്തര്‍ എക്ലേസിയായിലാണ് സംഗമം.

ഇതില്‍ 12 ഏഷ്യന്‍ വംശജരുണ്ട്. ഇന്ത്യയില്‍ നിന്ന് ആകെ അഞ്ചുപേരുണ്ട്. കേരളത്തില്‍ നിന്നുള്ള പ്രതിനിധി കോട്ടപ്പുറം രൂപതാംഗമായ കമ്പ്യൂട്ടര്‍ എന്‍ജീനയറായ പോള്‍ ജോസ് പടമാട്ടുമലാണ്. 18 നും 29 നും ഇടയില്‍ പ്രായമുള്ളവരാണ് പങ്കെടുക്കുന്നത്

. മെത്രാന്‍ സിനഡ് ഒക്ടോബര്‍ 3 മുതല്‍ 28 വരെ തീയതികളിലാണ് നടക്കുന്നത്. യുവജനങ്ങളുടെ വിശ്വാസവും ജീവിതതിരഞ്ഞെടുപ്പുകളും എന്നതാണ് പ്രമേയം.

You must be logged in to post a comment Login