കത്തോലിക്കരുടെ ശബ്ദം രാഷ്ട്രീയത്തില്‍ ഉയരണമെന്ന് ഫ്രഞ്ച് പ്രസിഡന്റ്

കത്തോലിക്കരുടെ ശബ്ദം രാഷ്ട്രീയത്തില്‍ ഉയരണമെന്ന് ഫ്രഞ്ച് പ്രസിഡന്റ്

പാരീസ്: രാഷ്ട്രീയത്തില്‍ കത്തോലിക്കരുടെ ശബ്ദം പ്രധാനപ്പെട്ടതാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ഫ്രഞ്ച് മെത്രാന്മാരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊളിറ്റിക്കല്‍ ഡിബേറ്റുകളില്‍ പ്രത്യേകിച്ച് ബയോ എത്തിക്കല്‍ വിഷയങ്ങളില്‍ കത്തോലിക്കരുടെ ശബ്ദം ഉയരേണ്ടിയിരിക്കുന്നു. വെറും ഭൗതികമായ ശബ്ദങ്ങളുടെ ആരവങ്ങള്‍ക്കിടയില്‍ തികച്ചും വ്യത്യസ്തമായ ഒരു ശബ്ദം ഉയരേണ്ടത് അത്യാവശ്യമാണ്. അത് മറ്റുള്ളവര്‍ വിശ്വസിക്കുമോ ഇല്ലയോ എന്നത് ആവശ്യവുമല്ല. അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login