ട്രംപ് ക്രിസ്മസ് ആഘോഷം തുടങ്ങി

ട്രംപ് ക്രിസ്മസ് ആഘോഷം തുടങ്ങി

വാഷിംങ്ടണ്‍: ഇത് അമേരിക്കന്‍ പ്രസിഡന്റ്  ട്രംപിന്റെ ആദ്യത്തെ ക്രിസ്മസ്. അതുകൊണ്ടുതന്നെ ക്രിസ്മസിനെ മുമ്പെന്നത്തെക്കാളുമേറെ മനോഹരമായി സ്വീകരിക്കാന്‍ വൈറ്റ് ഹൗസ് തയ്യാറായിക്കഴിഞ്ഞു. ക്രിസ്മസ് ട്രീകളും വിളക്കുകളും തിരുപ്പിറവിയുടെ ദൃശ്യങ്ങളും ചേര്‍ത്തുകൊണ്ടാണ് വൈറ്റ് ഹൗസിലെ ക്രിസ്മസ് അലങ്കാരങ്ങള്‍ പൊടിപൊടിക്കുന്നത്. ക്രിസമസിന് മുന്നോടിയായിട്ടുള്ള വൈറ്റ് ഹൗസിലെ രംഗങ്ങള്‍ ചേര്‍ത്തുകൊണ്ടുള്ള വീഡിയോ മെലാനിയ ട്രംപാണ് പുറത്തുവിട്ടിരിക്കുന്നത്.

സന്തോഷകരമായ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ട്രംപിന്റെ ഔദ്യോഗികമായ ക്രിസ്മസ് കാര്‍ഡ് ഉടന്‍ തന്നെ പുറത്തിറങ്ങും.

You must be logged in to post a comment Login