ലൈംഗികപീഡനക്കേസുകളില്‍ പ്രതികളാകുന്ന വൈദികര്‍ക്ക് അപ്പീലിന് പോലുമുള്ള അവകാശമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

ലൈംഗികപീഡനക്കേസുകളില്‍ പ്രതികളാകുന്ന വൈദികര്‍ക്ക് അപ്പീലിന് പോലുമുള്ള അവകാശമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: പ്രായപൂര്‍ത്തിയാകാത്തവരെയും അനാഥരായ വ്യക്തികളെയും ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വൈദികസമൂഹത്തോട് ഒട്ടും സഹിഷ്ണുതയുടെ ആവശ്യമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കുറ്റം തെളിയിക്കപ്പെടുന്ന വൈദികര്‍ക്ക് അപ്പീലിന് പോകാനുള്ള അവകാശം പോലുമില്ലെന്നും പാപ്പയുടെ മാപ്പ് അവര്‍ക്ക് ലഭിക്കില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി.

എന്തുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എന്നതിനും പാപ്പ മറുപടി നല്കി. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് ഒരു അസുഖമാണ്. സെപ്തംബര്‍ 21 ന് കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഉപദേശകസമിതിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭയിലെ തന്നെ അംഗങ്ങള്‍ കുറ്റക്കാരായ ലൈംഗികപീഡനക്കേസുകളെ കൃത്യമായി കൈകാര്യം ചെയ്യുന്നതില്‍ സഭ വൈകിപോയെന്നും പാപ്പ പറഞ്ഞു തിരകള്‍ക്ക് എതിരെ നീന്തുക. പാപ്പ വ്യക്തമാക്കി.

നമുക്ക് ഈ ബോധം ലഭിച്ചത് വളരെ വൈകിയാണ്. അതുകൊണ്ട് പ്രശ്‌നപരിഹാരവും വൈകി. ഈ ബുദ്ധിമുട്ടിനെക്കുറിച്ച് ഞാന്‍ ബോധവാനാണ്. എന്നാല്‍ ഇത് ഒരു യാഥാര്‍ത്ഥ്യമാണ്.

ലൈംഗികപീഡനക്കേസില്‍ പെട്ട ഒരു വൈദികനോട് താന്‍ ക്ഷമിച്ച അനുഭവവും പാപ്പ പങ്കുവച്ചു. എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം വീണ്ടും മറ്റൊരു ലൈംഗികപീഡനത്തില്‍ പ്രതിയായി. ഇത് ഭയങ്കരമായ ഒരു അസുഖമാണ് എന്ന് എനിക്ക് അതോടെ മനസിലായി.

ഇതിന് വ്യത്യസ്തമായ സമീപനമാണ് ആവശ്യം. പാപ്പ വ്യക്തമാക്കി.

You must be logged in to post a comment Login