വൈദികന്‍ മാമ്മോദീസാ ചടങ്ങില്‍ കരഞ്ഞ കുഞ്ഞിന്റെ കരണത്തടിച്ചു, വീഡീയോ വൈറലാകുന്നു

വൈദികന്‍ മാമ്മോദീസാ ചടങ്ങില്‍ കരഞ്ഞ കുഞ്ഞിന്റെ കരണത്തടിച്ചു, വീഡീയോ വൈറലാകുന്നു

ഫ്രാന്‍സ്: മാമ്മോദീസാ സ്വീകരണത്തിനായി കൊണ്ടുവന്ന കുഞ്ഞ്നിര്‍ത്തലില്ലാതെ കരഞ്ഞപ്പോള്‍ വൈദികന്‍ ആദ്യം കുട്ടിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. കുഞ്ഞ് കരച്ചില്‍ നിര്‍ത്താതെവന്നപ്പോള്‍ അദ്ദേഹത്തിന് ദേഷ്യംവന്നു.പിന്നെ ഒട്ടും മടി്ച്ചില്ല. കരയാതിരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം കുഞ്ഞിന്റെ കവിളത്ത് ഒരടി നല്കി. ഫ്രാന്‍സിലെ ചാംപെയ്ക്‌സ് കോളജിയേറ്റ് ചര്‍ച്ചിലാണ് സംഭവം.

43 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുകയാണ്. മാമ്മോദീസ നല്കാന്‍ കൊണ്ടുവന്ന രണ്ടുവയസുകാരന്റെ കവിളത്ത് അടിച്ചത് ഫാ. ജാക്വസ് ലാക്രോയിക്‌സ് എന്ന 89 കാരനായ വൈദികനാണ്.

ഇദ്ദേഹം പിന്നീട് ക്ഷമാപണം നടത്തി.കുട്ടിയെ ശാന്തനാക്കാന്‍ ശ്രമിക്കുകമാത്രമാണ് താന്‍ ചെയ്തതെന്ന് അദ്ദേഹം വിശദീകരിച്ചു. ഒപ്പം ഇത് തന്റെ അവസാനത്തെ മാമ്മോദീസാ ആയിരിക്കുമെന്നും.

 

You must be logged in to post a comment Login