നവവൈദികര്‍ അഭിഷിക്തരായപ്പോള്‍ ആനന്ദം കൊണ്ട് നൃത്തം ചവിട്ടി

നവവൈദികര്‍ അഭിഷിക്തരായപ്പോള്‍ ആനന്ദം കൊണ്ട് നൃത്തം ചവിട്ടി

അഭിഷി്ക്തരായതിന്റെ സന്തോഷംകൊണ്ട് നൃത്തം ചവിട്ടുന്ന നവവൈദികരുടെ ഒരു വീഡിയോ അടുത്തകാലത്ത് വൈറലായിരുന്നു. ലാഫെയെറ്റീ രൂപതയിലാണ് ഈ സംഭവം. നവവൈദികര്‍ക്ക് ഇടവക നല്കിയ സ്വീകരണച്ചടങ്ങിലായിരുന്നു വൈദികരുടെ നൃത്തം. ഏഴു ഡീക്കന്മാര്‍ക്കാണ് വൈദികപ്പട്ടം കിട്ടിയത്.ഇതില്‍ ആറുപേരും ഡാന്‍സ് ചെയ്തു. ഒരാള്‍ മാത്രം മടിച്ചുനിന്നു. ഒടുവില്‍ പാട്ട് അവസാനിച്ചപ്പോള്‍ മറ്റ് ആറുപേര്‍ ചേര്‍ന്ന് ആ വൈദികനെ തങ്ങളുടെ കൂടെ കൂട്ടുന്നതും വായുവില്‍ എടുത്തുപൊക്കുന്നതും വീഡിയോയില്‍ കാണാം. നൃത്തം ചെയ്യുന്ന നവവൈദികര്‍ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് നിരവധി സന്ദേശങ്ങളാണ് ഫേസ്ബുക്ക് പേജില്‍ നിറയുന്നത്.

You must be logged in to post a comment Login