വാഹനാപകടത്തില്‍ മരണമടഞ്ഞ ഫാ. കുര്യന്‍ ഇലവുങ്കലിന്‍റെ സംസ്കാരം ഇന്ന് മൂന്നിന്

വാഹനാപകടത്തില്‍ മരണമടഞ്ഞ ഫാ. കുര്യന്‍ ഇലവുങ്കലിന്‍റെ സംസ്കാരം ഇന്ന് മൂന്നിന്

അ​​ങ്ക​​മാ​​ലി:വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മരണമടഞ്ഞ വി​​ൻ​​സെ​​ൻ​​ഷ്യ​​ൻ കോ​​ണ്‍ഗ്രി​​ഗേ​​ഷ​​നി​​ലെ മേ​​രി​​മാ​​താ പ്രോ​​വി​​ൻ​​സ് അം​​ഗ​​മാ​​യ ഫാ. ​​കു​​ര്യ​​ൻ ഇ​​ല​​വു​​ങ്ക​​ൽ വി​​സിയുടെ  സം​​സ്കാ​​രം ഇ​​ന്നു മൂ​​ന്നി​​ന് അ​​ങ്ക​​മാ​​ലി വി​​ൻ​​സെ​​ൻ​​ഷ്യ​​ൻ ആ​​ശ്ര​​മ സെ​​മി​​ത്തേ​​രി​​യി​​ൽ നടക്കും.

ദേ​​ശീ​​യ​​പാ​​ത​​യി​​ൽ അ​​ങ്ക​​മാ​​ലി ടൗ​​ണ്‍ ജം​​ഗ്ഷ​​നി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​ത്തി​​നാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ഫാ. ​​കു​​ര്യ​​ൻ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബൈ​​ക്കി​​നു പു​​റ​​കി​​ൽ സ്വ​​കാ​​ര്യ​​ബ​​സ് ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. റോ​​ഡി​​ലേ​​ക്ക് തെ​​റി​​ച്ചു​​വീ​​ണ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ശ​​രീ​​ര​​ത്തി​​ലൂ​​ടെ ബ​​സി​​ന്‍റെ ച​​ക്രം ക​​യ​​റി​​യി​​റ​​ങ്ങി. അറുപത്തിമൂന്ന് വയസുണ്ടായിരുന്നു.

പാ​​ലാ രൂ​​പ​​ത​​യി​​ലെ വ​​യ​​ല ഇ​​ട​​വ​​ക​​യി​​ൽ ഇ​​ല​​വു​​ങ്ക​​ൽ പ​​രേ​​ത​​രാ​​യ തോ​​മ​​സ് – ഏ​​ലി​​യ​​മ്മ ദ​​ന്പ​​തി​​ക​​ളു​​ടെ ഏ​​ഴു മ​​ക്ക​​ളി​​ൽ മൂ​​ന്നാ​​മ​​ത്തെ​​യാ​​ളാ​​ണ് ഫാ. ​​കു​​ര്യ​​ൻ. അ​​ങ്ക​​മാ​​ലി ആ​​ശ്ര​​മ​​ത്തി​​ലെ അം​​ഗ​​മാ​​യ അ​​ദ്ദേ​​ഹം അ​​ങ്ക​​മാ​​ലി ടൗ​​ണി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഡീ​​പോ​​ൾ ബു​​ക്ക് സെ​​ന്‍റ​​റി​​ന്‍റെ ഡ​​യ​​റ​​ക്ട​​റാ​​യി​​രു​​ന്നു. ചെ​​ങ്കം, മീ​​ന​​ങ്ങാ​​ടി, കു​​റ​​വി​​ല​​ങ്ങാ​​ട്, ക​​ലൂ​​ർ, പു​​തു​​പ്പാ​​ടി, തോ​​ട്ട​​കം, തി​​രു​​വ​​ന​​ന്ത​​പു​​രം, കാ​​ലി​​ച്ചാ​​ന​​ടു​​ക്കം, കോ​​യ​​ന്പ​​ത്തൂ​​ർ, മൂ​​ക്ക​​ന്നൂ​​ർ, മൈ​​സൂ​​ർ, ത​​ച്ച​​ൻ​​പാ​​റ, അ​​ങ്ക​​മാ​​ലി എ​​ന്നീ വി​​ൻ​​സെ​​ൻ​​ഷ്യ​​ൻ ആ​​ശ്ര​​മ​​ങ്ങ​​ളി​​ലും ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യി​​ലെ കൊ​​ടു​​പു​​ന്ന സെ​​ന്‍റ് ജോ​​സ​​ഫ്സ്, മാ​​ന്പു​​ഴ​​ക്ക​​രി ലൂ​​ർ​​ദ് മാ​​താ, എ​​റ​​ണാ​​കു​​ളം-​​അ​​ങ്ക​​മാ​​ലി അ​​തി​​രൂ​​പ​​ത​​യി​​ലെ ക​​ട്ട​​പ്പു​​റം ഹോ​​ളി ഫാ​​മി​​ലി, തൃ​​ശൂ​​ർ അ​​തി​​രൂ​​പ​​ത​​യി​​ലെ ക​​രു​​മാ​​ത്ര ആ​​രോ​​ഗ്യ​​മാ​​താ എ​​ന്നീ ഇ​​ട​​വ​​ക​​ക​​ളി​​ലും സേ​​വ​​നം അ​​നു​​ഷ്ഠി​​ച്ചി​​ട്ടു​​ണ്ട്.

സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: ദേ​​വ​​സ്യ, അ​​ന്ന​​ക്കു​​ട്ടി, ലി​​ല്ലി​​ക്കു​​ട്ടി, ഫാ. ​​ജോ​​സ് ഇ​​ല​​വു​​ങ്ക​​ൽ (ടെ​​സ്പു​​ർ രൂ​​പ​​ത), ടോ​​മി, ജെ​​സി.

You must be logged in to post a comment Login