തട്ടിക്കൊണ്ടുപോയ വൈദികനെയും വിശ്വാസികളെയും വധിക്കുമെന്ന് മെത്രാന് തീവ്രവാദികളുടെ ഫോണ്‍

തട്ടിക്കൊണ്ടുപോയ വൈദികനെയും വിശ്വാസികളെയും വധിക്കുമെന്ന് മെത്രാന് തീവ്രവാദികളുടെ ഫോണ്‍

മനില: കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോയ വൈദികനെയും വിശ്വാസികളെയും വധിക്കുമെന്ന് ഭീഷണി മുഴക്കിക്കൊണ്ട് ഇസ്ലാമിക തീവ്രവാദികള്‍ മെത്രാന് ഫോണ്‍ ചെയ്തു. മരാവി സിറ്റിയിലെ ബിഷപ് എഡ്വിന്‍ ഡേലാ പെനായെയാണ് തീവ്രവാദികള്‍ ഫോണ്‍ ചെയ്തത്.

തങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള പട്ടാളനീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ വൈദികരെയും കൂടെയുള്ളവരെയും വധിക്കുമെന്നുമാണ് ഭീഷണി. ചൊവ്വാഴ്ചയാണ് ഫാ. ചിറ്റോയെയും പന്ത്രണ്ട് പേരെയും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത് .

വ്യാഴാഴ്ച മുതല്‍ വലിയ തോതില്‍ ആളുകള്‍ മാരാവിയില്‍ നിന്ന് താമസം മാറിക്കൊണ്ടിരിക്കുകയാണ്. പട്ടാളവും തീവ്രവാദികളും തമ്മിലുള്ള സംഘടനം തുടരുകയാണ്. ഇതിനകം 21 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

You must be logged in to post a comment Login