മെക്‌സിക്കോയില്‍ വൈദികന്‍ മുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍

മെക്‌സിക്കോയില്‍ വൈദികന്‍ മുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍

മെക്‌സിക്കോ സിറ്റി: വൈദികരുടെ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്ന മെക്‌സിക്കോയില്‍ വീണ്ടുമൊരു വൈദികന്‍ കൂടി കൊല്ലപ്പെട്ടു. സാന്‍ ഇസിഡ്രോ ലാബ്രോഡര്‍ ഇടവകയിലെ ഫാ. ലൂയിസ് ലോപ്പെസ് വില്ലായെയാണ് ബുധനാഴ്ച രാത്രി എട്ടുമണിയോടെ മുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത.

ബഹളം കേട്ട് മുറിയിലെത്തിയ സ്റ്റാഫാണ് 71 കാരനായ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ കൈകളും കാലുകളും കൂട്ടിക്കെട്ടിയ അവസ്ഥയിലായിരുന്നു. കഴുത്തിലും നെഞ്ചിലുമായിരുന്നു കുത്തേറ്റത്. കൊലപാതകിയെ ഇനിയും കണ്ടെത്തിയിട്ടില്ല.

കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ മെക്‌സിക്കോയില്‍ കൊല ചെയ്യപ്പെടുന്ന പതിനെട്ടാമത്തെ വൈദികനാണ് ഫാ. വില്ല.

You must be logged in to post a comment Login