അത്താഴം കഴിക്കുന്പോള്‍ വൈദികന്‍ വെടിയേറ്റ് മരിച്ചു

അത്താഴം കഴിക്കുന്പോള്‍ വൈദികന്‍ വെടിയേറ്റ് മരിച്ചു

ബംഗുയി: അത്താഴം കഴിക്കുനപോള്‍ വൈദികന്‍ വെടിയേറ്റ് മരിച്ചു.  മധ്യാഫ്രിക്കൻ റിപ്പബ്ളിക്കിൽ മോൺ. ഫിർമിൻ ഗബഗുവെയാണ് കൊല്ലപ്പെട്ടത്. വികാരി ജനറാളായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

മധ്യാഫ്രിക്കൻ റിപ്പബ്ളിക്കിൽ ഈ വർഷം വധിക്കപ്പെടുന്ന മൂന്നാമത്തെ വൈദികനാണ് ഫാ.ഗബഗുവെ.  സമാധാന ശ്രമങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്‍റേത്. ഫാ. ഗബഗുവെയുടെ വിയോഗം സഭയ്ക്കു തീരാനഷ്ടമാണെന്നും വിശ്വാസികൾ സംയമനം പാലിക്കണമെന്നും ജാഗ്രതയോടെ വർത്തിക്കണമെന്നും സഭാനേതൃത്വം ആഹ്വാനം ചെയ്തു.

You must be logged in to post a comment Login