വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ പോവുകയായിരുന്ന വൈദികന്‍ പെസഹാവ്യാഴാഴ്ച കൊല്ലപ്പെട്ടു

വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ പോവുകയായിരുന്ന വൈദികന്‍ പെസഹാവ്യാഴാഴ്ച കൊല്ലപ്പെട്ടു

എല്‍സാല്‍വദോര്‍: എല്‍സാല്‍വദോറിലെ വിശുദ്ധ വാരത്തിന് കണ്ണീരിന്റെയും രക്തത്തിന്റെയും ഗന്ധമായിരുന്നു. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ പോവുകയായിരുന്ന ഫാ. വാള്‍ട്ടര്‍ ഓസ്മിര്‍ വാസ്‌ക്വീസ് പെസഹാവ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കൊല്ലപ്പെട്ടു.

കാറോടിച്ചുപോവുകയായിരുന്നു 36 കാരനായ വൈദികന്‍. അദ്ദേഹത്തിന്റെ വണ്ടി തടഞ്ഞുനിര്‍ത്തി കൊല്ലുകയായിരുന്നു. സ്ഥലത്തെ അധോലോകമാണ് കൊലപാതകത്തിന് പിന്നിലുള്ളതെന്ന് പൊതുവെ കരുതപ്പെടുന്നു. കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം വ്യക്തമായിട്ടില്ല. കാറില്‍ നിന്ന് പുറത്തിറക്കി 150 അടിയോളം നടത്തിച്ചതിന് ശേഷമായിരുന്നു വെടിയുതിര്‍ത്തത്. രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും ഓടിപോയപ്പോള്‍ വെടിവയ്ക്കുകയായിരുന്നുവെന്നും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏപ്രില്‍ ഒന്നിന് വൈദികന്റെ ശവസംസ്‌കാരം നടത്തി.

You must be logged in to post a comment Login