വൈദികന് മാനുഷികത ഉണ്ടായിരിക്കണം: മാര്‍പാപ്പ

വൈദികന് മാനുഷികത ഉണ്ടായിരിക്കണം: മാര്‍പാപ്പ

വത്തിക്കാന്‍: ആധ്യാത്മികമായ പരിശീലനത്തിന് പുറമെ വൈദികന് സാമൂഹ്യവും അജപാലനപരവും മാനുഷികവുമായ പരിശീലനം കൂടി നല്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വന്തം പോരായ്മകളെക്കുറിച്ച് ബോധമുള്ളവനും ഇടവകാംഗങ്ങളെ മക്കളായി കാണുന്ന മനോഭാവമുള്ളവനും ആയിരിക്കണം വൈദികന്‍.

വൈദികന്‍ സാധാരണ മനുഷ്യനാണ്. മറ്റുള്ളവരുമായി സന്തോഷിക്കാനും ചിരിപ്പിക്കാനും മറ്റുള്ളവരെ ശ്രവിക്കാനും രോഗികളെ ആശ്വസിപ്പിക്കാനും അയാള്‍ക്ക് കഴിവുണ്ടായിരിക്കണം പാപ്പ തുടര്‍ന്ന് പറഞ്ഞു. റോമിലെ പൊന്തിഫിക്കല്‍ കോളജുകളിലെ വൈദികരെയും സെമിനാരി വിദ്യാര്‍്തഥികളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ.

You must be logged in to post a comment Login