പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തത് ഖേദകരം: മാര്‍പാപ്പ

പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തത് ഖേദകരം: മാര്‍പാപ്പ

ഡബ്ലിന്‍: പുരോഹിതര്‍ കുറ്റാരോപിതരായ ലൈംഗികപീഡനക്കേസുകളില്‍ നടപടികള്‍ എടുക്കാത്തത് ഖേദകരമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സഭാധികാരികള്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടിയെടുക്കണം. അവര്‍ അപ്രകാരം ചെയ്യാത്തത് വേദനാജനകവും സഭാസമൂഹത്തിന് നാണക്കേടുമാണ്. മാര്‍പാപ്പ പറഞ്ഞു. ലോക കുടുംബസമ്മേളനത്തിനായിട്ടാണ് മാര്‍പാപ്പ അയര്‍ലണ്ടിലെത്തിയത്.

പുരോഹിതരുടെ ലൈംഗികപീഡനത്തിന് ഇരകളായ കുട്ടികള്‍ക്കൊപ്പം ഒന്നര മണിക്കൂറോളം പാപ്പ ചെലവഴിച്ചു. 39 വര്‍ഷത്തിന് ശേഷമാണ് ഒരു മാര്‍പാപ്പ അയര്‍ലണ്ടിലെത്തുന്നത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ആദ്യമായി അയര്‍ലണ്ട സന്ദര്‍ശിച്ചത്.

You must be logged in to post a comment Login