ഈസ്റ്റ് ആംഗ്ലിയായില്‍ പൗരോഹിത്യദൈവവിളി റിക്കാര്‍ഡിലേക്ക്…

ഈസ്റ്റ് ആംഗ്ലിയായില്‍ പൗരോഹിത്യദൈവവിളി റിക്കാര്‍ഡിലേക്ക്…

ഈസ്റ്റ് ആംഗ്ലിയ: ഈസ്റ്റ് ആംഗ്ലിയായില്‍ പുരോഹിതരാകാനുള്ള പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് 12 പേരാണ്. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കിടയില്‍ ഇത് റിക്കാര്‍ഡ് നമ്പറാണ്. അഞ്ച് പേര്‍ സെപ്തംബറിലാണ് പരിശീലനം ആരംഭിച്ചത്. ഈസ്റ്റ് ഇംഗ്ലണ്ടിന്റെ റൂറല്‍ ഏരിയായിലാണ് ഈ രൂപത.ദേശീയ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ വാല്‍ഷിംങ്ഹാം ഈ രൂപതയിലാണ്. മാതാവിന്റെ അനുഗ്രഹവും മാധ്യസ്ഥവും സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നു.

കഴിഞ്ഞ മാസം ഈ രൂപതയ്ക്ക് നാലുപുതിയ വൈദികരെ ലഭിച്ചിരുന്നു.  കുറെ വര്‍ഷങ്ങളായി രൂപതയില്‍ നിന്ന് ദൈവവിളികള്‍ ഇല്ലായിരുന്നു. എന്തായാലും രൂപതയും വിശ്വാസികളും ഇപ്പോള്‍ ഏറെ സന്തോഷത്തിലാണ്.

You must be logged in to post a comment Login