നീ എന്തുകൊണ്ട് ക്രിസ്ത്യാനിയായി? സുഹൃത്തിന്റെ ചോദ്യം ഒരാളെ വൈദികനാക്കി മാറ്റിയപ്പോള്‍

നീ എന്തുകൊണ്ട് ക്രിസ്ത്യാനിയായി? സുഹൃത്തിന്റെ ചോദ്യം ഒരാളെ വൈദികനാക്കി മാറ്റിയപ്പോള്‍

സാന്‍ സെബാസ്റ്റിയന്‍: സ്‌പെയ്‌നിലെ സാന്‍സെബാസ്റ്റ്യന്‍ രൂപതയിലെ ഏറ്റവും പ്രായം കുറഞ്ഞ വൈദികനായി കഴിഞ്ഞ ആഴ്ചയാണ് ഫാ. ജുവാന്‍ പ്ാബ്ലോ അരോസ്‌ടെഗി അഭിഷിക്തനായത്. ഗുഡ് ഷെപ്പേര്‍ഡ് കത്തീഡ്രലില്‍ നടന്ന വൈദികാഭിഷേകച്ചടങ്ങില്‍ ബിഷപ് ജോസ് ഇഗ്നാഷ്യോയുടെ കൈവയ്പ്പ് വഴിയാണ് ഇദ്ദേഹം അഭിഷിക്തനായത്. 35 വയസേയുള്ളൂ നവവൈദികന്.

അജ്ഞേയതാവാദിയായ ഒരു സുഹൃത്തിന്റെ ചോദ്യമാണ് തന്നെ വൈദികനാക്കി മാറ്റിയതെന്ന് അച്ചന്‍ പറഞ്ഞു. എന്തുകൊണ്ടാണ് നീയൊരു ക്രിസ്ത്യാനിയായിരിക്കുന്നത് എന്നതായിരുന്നു സുഹൃത്തിന്റെ ചോദ്യം. അതുവരെ അത്തരമൊരു ചിന്ത ജുവാന് ഉണ്ടായിരുന്നില്ല. കാരണം പാംപ്ലോനയിലെ ഒരു സോഫ്‌റ്റ്വെയര്‍ കമ്പനിയില്‍ ഇന്‍ഡസ്ട്രീയല്‍ എന്‍ജീനിയറായി ജോലി ചെയ്യുകയായിരുന്നു അപ്പോള്‍ ജുവാന്‍. സുഹൃത്തിന്റെ ചോദ്യം തന്നെക്കുറിച്ചു തന്നെ കൂടുതല്‍ ചിന്തിക്കുന്നത് ഇടയാക്കിയെന്നും അതാണ് തന്നെ സെമിനാരിയിലെത്തിച്ചതെന്നും ജുവാന്‍ പറയുന്നു.

ജീവിതത്തില്‍ ഏററവും കൂടുതല്‍ സ്വാതന്ത്ര്യം അനുഭവപ്പെട്ട നിമിഷമായിരുന്നു സെമിനാരിയിലേത്എന്നാണ് ഇദ്ദേഹത്തിന്റെ സാക്ഷ്യം. അച്ചന്റെ സുഹൃത്തുക്കള്‍ കൂടുതല്‍ നിരീശ്വരവാദികളാണ്. പക്ഷേ എല്ലാവരും അച്ചന്റെവിശ്വാസത്തെ ബഹുമാനിക്കുകയും തീരുമാനത്തെ അനുകൂലിക്കുകയും ചെയ്യുന്നു. അവരില്‍ പലരും വൈദികാഭിഷേകച്ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തു.

 

You must be logged in to post a comment Login