സഭയുടെ സ്വത്തുവകകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ തടസം നിന്ന വൈദികരെയും അല് മായരെയും മര്‍ദ്ദിച്ചു

സഭയുടെ സ്വത്തുവകകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ തടസം നിന്ന വൈദികരെയും  അല് മായരെയും മര്‍ദ്ദിച്ചു

ഷാന്‍ക്‌സി: സഭയുടെ സ്വത്തുവകകള്‍ നശിപ്പിക്കാന്‍ ഹെവി എര്‍ത്ത് മൂവിംങ് ഉപകരണങ്ങളുമായി എത്തിയ അധികാരികള്‍ക്ക് മുമ്പില്‍ തടസ്സം നിന്ന വൈദികര്‍ക്കും അല്മായര്‍ക്കും നേരെ അക്രമം. സംഭവത്തില്‍ നിരവധി വൈദികര്‍ക്കും അല്മായര്‍ക്കും ഗുരുതരമായ പരിക്കേറ്റു. ചാന്‍ങ്‌ഴി രൂപതയില്‍ ഓഗസ്റ്റ് 29 നാണ് സംഭവം.

വൈദികരായ ചെന്‍ ജുന്‍, ഗാവോ ബിങ്‌ലോംഗ്, മാ നിങ്, ശെന്‍ ഷോങ് എന്നിവര്‍ക്കും ധാരാളം അല്മായര്‍ക്കുമാണ് പരിക്ക് പറ്റിയത്. നാലുവര്‍ഷം മുമ്പ് പണിത വേലിയായി പണികഴിപ്പിച്ച ഭിത്തി തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് വൈദികരും അല്മായരും തടസം പറഞ്ഞ് ചെന്നത്. അപ്പോള്‍ ജോലിക്കാരും അധികാരികളും ചേര്‍ന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നു.

 

You must be logged in to post a comment Login