ധനാസക്തിയുള്ള വൈദികന്‍ ദൈവജനത്തിന്റെ ഇടര്‍ച്ചയ്ക്ക് കാരണക്കാരന്‍

ധനാസക്തിയുള്ള വൈദികന്‍ ദൈവജനത്തിന്റെ ഇടര്‍ച്ചയ്ക്ക് കാരണക്കാരന്‍

വത്തിക്കാന്‍: ധനാസക്തിയുള്ള വൈദികന്‍ ദൈവജനത്തിന്റെ ഇടര്‍ച്ചയ്ക്ക് കാരണക്കാരനാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.സാന്താ മാര്‍ത്തയില്‍ ദിവ്യബലി അര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ.

ധനത്തോടുള്ള സൗഹൃദം എപ്രകാരമാണ് ഓരോ വൈദികനും ഉള്ളതെന്ന് വൈദികര്‍ ആത്മശോധന നടത്തണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ദൈവജനത്തിന്റെ സേവകനാകാതെ യജമാനനാണെന്ന് സ്വയം ഭാവിച്ച് അഹങ്കരിക്കുകയും ആജ്ഞാപിക്കുകയും ചെയ്യുന്നവനാണോ താനെന്നും വൈദികന്‍ ആത്മശോധന നടത്തണം. രണ്ടു യജമാനന്മാരെ സേവിക്കാന്‍ ഒരേ സമയം ആര്‍ക്കും കഴിയില്ലെന്ന യേശുവിന്റെ പ്രബോധനത്തെയും പാപ്പ സ്മരിച്ചു.

ഒന്നുപറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ദൈവജനത്തെ കര്‍ത്താവില്‍ നിന്നകറ്റാന്‍ വളരെ കാരണമായിത്തീരുമെന്നും സാത്താന് ലഭിക്കുന്ന ഏറ്റവും എളുപ്പമുള്ള ആയുധമാണ് വിശ്വാസാനുസൃതമല്ലാത്ത ജീവിതം എന്നും പാപ്പ പറഞ്ഞു.

You must be logged in to post a comment Login