കുമ്പസാരരഹസ്യം വെളിപെടുത്താന്‍ വൈദികര്‍ക്ക് മേല്‍ സമ്മര്‍ദ്ദം

കുമ്പസാരരഹസ്യം വെളിപെടുത്താന്‍ വൈദികര്‍ക്ക് മേല്‍ സമ്മര്‍ദ്ദം

ബ്രിട്ടന്‍: ബ്രിട്ടനിലെ കത്തോലിക്കാ വൈദികരെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കവുമായി ഭരണകൂടം. ബാലലൈംഗികപീഡനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് കുമ്പസാരരഹസ്യം വെളിപ്പെടുത്തണമെന്ന് വൈദികരോട് ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്.

കുമ്പസാരത്തില്‍ വെളിപ്പെടുത്തുന്ന കാര്യങ്ങള്‍. ബാലലൈംഗികപീഡനം ഉള്‍പ്പടെയുള്ളവ ഒരിക്കലും ഗവണ്‍മെന്റിന് ഉപയോഗിക്കാനാവില്ല എന്ന് ഇത് സംബന്ധിച്ച പ്രതികരണത്തില്‍ കോംബോനി മിഷനറി സ്‌കൂള്‍ മുന്‍വിദ്യാര്‍ത്ഥി പ്രതിനിധി ഡേവിഡ് എന്‍ റൈറ്റ് പറഞ്ഞു.

നേരത്തെ ഇത്തരമൊരു നീക്കം ഉണ്ടായപ്പോള്‍ മെല്‍ബണിലെ ആര്‍ച്ച് ബിഷപ് ഡെനീസ് ഹാര്‍ട്ട് പ്രതികരിച്ചത് കുമ്പസാരരഹസ്യം വെളിപെടുത്തുന്നതിനെക്കാള്‍ ജയിലില്‍ പോകാനാണ് താന്‍ ഇഷ്ടപ്പെടുന്നത് എന്നായിരുന്നു.

കത്തോലിക്കാസഭയുടെ വിശ്വാസമനുസരിച്ച് കുമ്പസാരരഹസ്യം ഒരിക്കലും പുറത്തുപറയാന്‍ പാടുള്ളതല്ല. ഏതെങ്കിലും വൈദികന്‍ ഈ നിയമം തെറ്റിക്കുകയാണെങ്കില്‍ അദ്ദേഹം സ്വമേധയാ സഭയില്‍ നിന്ന് പുറത്തുപോകേണ്ടതാണ്.

You must be logged in to post a comment Login