ബി​ഷ​പു​മാ​രു​ടെ​യും പു​രോ​ഹി​ത​ന്മാ​രു​ടെ​യും സി​സ്റ്റേ​ഴ്സി​ന്‍റെ​യും സ​മ്മേ​ള​നം നാ​ലിന്

ബി​ഷ​പു​മാ​രു​ടെ​യും പു​രോ​ഹി​ത​ന്മാ​രു​ടെ​യും സി​സ്റ്റേ​ഴ്സി​ന്‍റെ​യും സ​മ്മേ​ള​നം നാ​ലിന്

തി​രു​വ​ന​ന്ത​പു​രം : യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ മൂ​വ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബി​ഷ​പു​മാ​രു​ടെ​യും പു​രോ​ഹി​ത​ന്മാ​രു​ടെ​യും സി​സ്റ്റേ​ഴ്സി​ന്‍റെ​യും സ​മ്മേ​ള​നം നാ​ലി​നു രാ​വി​ലെ 9.30 മു​ത​ൽ പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ് മെ​ട്രോ​പോ​ളി​റ്റ​ൻ ക​ത്തീ​ഡ്ര​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും.

13 എ​പ്പി​സ്കോ​പ്പ​ൻ ദേ​വാ​ല​യ​ങ്ങ​ളി​ലെ 150 അ​ധി​കം പു​രോ​ഹി​ത​ന്മാ​രും സി​സ്റ്റേ​ഴ്സും പ​ങ്കെ​ടു​ക്കു​ന്ന യോ​ഗം തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​എം. സൂ​സാ​പാ​ക്യം ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​ഡി. ബാ​ബു പോ​ൾ ച​ല​ഞ്ച് ഓ​ഫ് എ​ക്ക​ണോ​മി​സം ടു​ഡേ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും.

ഒ​ർ​ത്ത​ഡോ​ക്സ് സ​ഭ തി​രു​വ​ന​ന്ത​പു​രം ഭ​ദ്രാ​സ​ന ബി​ഷ​പ് ഡോ. ​ഗ​ബ്രി​യേ​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ്, തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ക്രി​സ്തു​ദാ​സ്, ബി​ഷ​പ് ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ്, മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ്, ബി​ഷ​പ് ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തെ​യോ​ഡോ​ഷ്യ​സ്, സി​എ​സ്ഐ ദ​ഷി​ണ​കേ​ര​ള മ​ഹാ​യി​ട​വ ബി​ഷ​പ് റ​വ. എ. ​ധ​ർ​മ​രാ​ജ് റ​സാ​ലം, കേ​ണ​ൽ നി​ഹാ​ൽ ഹെ​റ്റ​റാ​ച്ചി, റ​വ. വൈ. ​ക്രി​സ്റ്റ​ഫ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

You must be logged in to post a comment Login