സ്നേ​​ഹ​​ത്തി​​നാ​​യി ബ​​ലി​​യ​​ർ​​പ്പി​​ക്കു​​ന്ന വൈ​​ദി​​ക​​ർ​​ക്കു ക​​ടു​​ത്ത​ സം​​ഘ​​ർ​​ഷം അ​​നു​​ഭ​​വി​​ക്കേ​​ണ്ടി വ​​രും: ആര്‍ച്ച് ബിഷപ് സൂസപാക്യം​​

സ്നേ​​ഹ​​ത്തി​​നാ​​യി ബ​​ലി​​യ​​ർ​​പ്പി​​ക്കു​​ന്ന വൈ​​ദി​​ക​​ർ​​ക്കു ക​​ടു​​ത്ത​ സം​​ഘ​​ർ​​ഷം അ​​നു​​ഭ​​വി​​ക്കേ​​ണ്ടി വ​​രും: ആര്‍ച്ച് ബിഷപ് സൂസപാക്യം​​

ഇ​​ടു​​ക്കി:​ സ്നേ​​ഹ​​ത്തി​​നാ​​യി ബ​​ലി​​യ​​ർ​​പ്പി​​ക്കു​​ന്ന വൈ​​ദി​​ക​​ർ​​ക്കു ക​​ടു​​ത്ത​ സം​​ഘ​​ർ​​ഷം അ​​നു​​ഭ​​വി​​ക്കേ​​ണ്ടി വ​​രു​​ന്നു​​ണ്ട്. ത​​ന്നെ ഭ​​ര​​മേ​​ൽ​​പ്പി​​ച്ച വ​​ലി​​യ ഇ​​ട​​യ​​നു വേ​​ണ്ടി സ​​ഹി​​ക്കേ​​ണ്ടി​​വ​​രും. ന​​ല്ല​​യി​​ട​​ന്‍റെ ചി​​ത്ര​​മാ​​ണി​​ത്. ആ​​ടു​​ക​​ൾ മേ​​യു​​ക​​യും നീ​​രു​​റ​​വ​​ക​​ളി​​ൽ​നി​​ന്നു പാ​​നം ചെ​​യ്യു​​ക​​യും ചെ​​യ്യു​​ന്നു​​ണ്ടെ​​ങ്കി​​ലും ചെ​​ന്നാ​​യ്ക്ക​​ളു​​ടെ ക്രൂ​​ര​​ത അ​​നു​​ഭ​​വി​​ക്കേ​​ണ്ടി​​വ​​രു​​ന്നു​​ണ്ട്  എന്ന് കെ​​സി​​ബി​​സി പ്ര​​സി​​ഡ​​ന്‍റും തി​​രു​​വ​​ന​​ന്ത​​പു​​രം അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ്പുമാ​​യ ഡോ.​​ എം. സു​​സ​പാ​​ക്യം. ഇ​​ടു​​ക്കി രൂ​​പ​​ത ബിഷപ് മാ​​ർ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ലി​​ന്‍റെ മെ​​ത്രാ​​ഭി​​ഷേ​​ക​ ച​​ട​​ങ്ങി​​ൽ വ​​ച​​ന​​സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു ആ​​ർ​​ച്ച്ബി​​ഷ​​പ്.

ഇതെല്ലാം യേ​​ശു​​വിനെ മു​​ന്നി​​ൽ ക​​ണ്ടു​കൊ​​ണ്ടു ​സ​​ഹി​​ക്കേ​​ണ്ടി വ​​രും. ന​​ല്ലി​​ട​​യ​​ന്‍റെ ചി​​ത്രം സു​​വി​​ശേ​​ഷ​​ത്തി​​ൽ തെ​​ളി​​ഞ്ഞു വ​​രു​​ന്നു. തി​​ക്താ​​നു​​ഭ​​വ​​ത്തി​​ലൂ​​ടെ ക​​ട​​ന്നു പോ​​കു​​ന്ന ദൈ​​വ​​ത്തി​​ന്‍റെ അ​​ഭി​​ഷി​​ക്ത​​രു​​ണ്ട്. യേ​​ശു​​വി​​നെ അ​​നു​​ഗ​​മി​​ക്കാ​​ൻ ര​​ണ്ട് വ​​ഴി​​ക​​ളി​​ല്ല. ശി​​ഷ്യ​​നു ഗു​​രു​​വി​​നെ​​ക്കാ​​ൾ വ്യ​​ത്യ​​സ്ത​​മാ​​യ വ​​ഴി​​ക​​ളി​​ല്ല. പീ​​ഡ​​ന​​ങ്ങ​​ളും തി​​ക്താ​​നു​​ഭ​​വ​​ങ്ങ​​ളും ശി​​ഷ്യ​​നും ഏ​​റ്റു​​വാ​​ങ്ങ​​ണം. പ​​ച്ച​​മ​​ര​​ത്തോ​​ട് ഇ​​താ​​ണ് ചെ​​യ്യു​​ന്ന​​തെ​​ങ്കി​​ൽ ഉ​​ണ​​ക്ക​​മ​​ര​​ത്തോ​​ടു എ​​ന്തും ചെ​​യ്യാം. ഗു​​രു എ​​പ്പോ​​ഴും എ​​തി​​രാ​​ളി​​ക​​ളു​​ടെ പീ​​ഡ​​ന​​ത്തി​​ലൂ​​ടെ​​യും പ​​രി​​ഹാ​​സ​​ത്തി​​ലൂ​​ടെ​​യും ക​​ട​​ന്നു​പോ​​കു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ, ഒ​​രു ത​​ല​​മു​​ടി​​യി​​ഴ​​ പോ​​ലും പ​​റി​​ച്ചു ക​​ള​​യാ​​ൻ ഇ​​വ​​ർ​​ക്കു ക​​ഴി​​യി​​ല്ല. കൂ​​ടെ എ​​പ്പോ​​ഴും സം​​ര​​ക്ഷ​​ക​​നാ​​യി യേ​​ശു​​വു​​ണ്ടെ​​ന്നു അ​​റി​​യ​​ണം.

ഇ​​ട​​യ​​നെ അ​​ടി​​ച്ചു ആ​​ടു​​ക​​ളെ ചി​​ത​​റി​​ക്കാ​​നു​​ള്ള ശ്ര​​മം ന​​ട​​ക്കു​​ന്നു​​ണ്ടെ​​ന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.  എ​ന്നാ​ൽ, സ​​ത്യ​​ത്തി​​ൽ അ​​ടി​​യു​​റ​​ച്ചു നി​​ശ​​ബ്ദ​​നാ​​യി സ​​ഹി​​ക്കു​​ന്ന ഇ​​ട​​യ​​നെ ആ​​ർ​​ക്കും ത​​ക​​ർ​​ക്കാ​​നും ഇ​​ല്ലാ​​യ്മ ചെ​​യ്യാ​​നും ക​​ഴി​​യി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

സ്നേ​​ഹം സ​​ത്യ​​ത്തി​​ലും പ്ര​​വൃ​​ത്തി​​യി​​ലും എ​​ന്ന മാ​​ർ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ലി​​ന്‍റെ ആ​​പ്ത​​വാ​​ക്യ​​ത്തെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ് അ​​ദ്ദേ​​ഹം പ്ര​​സം​​ഗം ആ​​രം​​ഭി​​ച്ച​​ത്.

You must be logged in to post a comment Login