പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും എതിരെയുള്ള ബാര്‍ കൗണ്‍സിലിന്റെ നീക്കത്തിന് സുപ്രീംകോടതിയുടെ തിരിച്ചടി

പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും എതിരെയുള്ള ബാര്‍ കൗണ്‍സിലിന്റെ നീക്കത്തിന് സുപ്രീംകോടതിയുടെ തിരിച്ചടി

ന്യൂഡല്‍ഹി: ക്രൈസ്തവ പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും അഭിഭാഷകരായി തുടര്‍ന്നും പ്രവര്‍ത്തിക്കാമെന്ന് സുപ്രീം കോടതി. വൈദികരെയും കന്യാസ്ത്രീകളെയും കോടതികളില്‍ നിന്നും അകറ്റിനിര്‍ത്താനുള്ള ബാര്‍ കൗണ്‍സിലിന്റെ നീക്കത്തിനെതിരെയാണ് സുപ്രീം കോടതിയുടെ ഈ വിധി.

വൈദിക-സന്യസ്ത ജീവിതം പ്രതിഫലത്തിന് അര്‍ഹതയുള്ള ജോലിയില്‍ പെടുന്നതാണെന്നും അതുകൊണ്ട് ഇത്തരക്കാരെ കോടതികളില്‍ നിന്നും അകറ്റിനിര്‍ത്തണം എന്നുമായിരുന്നു ബാര്‍ കൗണ്‍സലിന്റെ വാദം. എന്നാല്‍ വൈദികരുടേതും സന്യസ്തരുടേതും ഒരു തൊഴില്‍ അല്ലെന്നും അതൊരു ജീവിതരീതിയാണെന്നുമായിരുന്നു സുപ്രീം കോടതിയുടെ നിലപാട്.

നിയമപഠനം പൂര്‍ത്തിയാക്കിയിട്ടും ബാര്‍ കൗണ്‍സിലിന്റെ നിഷേധാത്മകമായ സമീപനം മൂലം ജോലി ചെയ്യാന്‍ അനുവാദം നിഷേധിക്കപ്പെട്ട ഫാ. തോമസ് പുതുശ്ശേരി, സിസ്റ്റര്‍ ടീന, സിസ്റ്റര്‍ ടെസി എന്നിവരുടെ ഹര്‍ജിയിന്മേലാണ് സുപ്രീം കോടതി ഈ വിധി പ്രസ്താവിച്ചത്.

You must be logged in to post a comment Login