ഡയാന രാജകുമാരിയുടെ ജീവിതത്തെ മാറ്റിമറിച്ച ആ കണ്ടുമുട്ടല്‍?

ഡയാന രാജകുമാരിയുടെ ജീവിതത്തെ മാറ്റിമറിച്ച ആ കണ്ടുമുട്ടല്‍?

ഒരേ കാലത്ത് ജീവിച്ചിരുന്ന, എന്നാല്‍ വ്യത്യസ്തമായ രീതിയില്‍ ലോകത്തെയും ആളുകളെയും ജീവിതത്തെയും നോക്കിക്കാണുകയും ജീവിക്കുകയും ചെയ്ത വ്യക്തികളായിരുന്നുവല്ലോ വിശുദ്ധ മദര്‍ തെരേസയും ഡയാന രാജുകുമാരിയും. വളരെ അസ്വസ്ഥകരമായ അനുഭവങ്ങളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരുന്ന ഡയാനയുടെ ജീവിതത്തിന് ശാന്തിയും സമാധാനവും നല്കുവാനും മറ്റുള്ളവര്‍ക്ക് വേണ്ടി കൂടി ജീവിക്കുവാന്‍ കഴിയത്തക്കവിധത്തിലുള്ള പ്രേരണ നല്കുവാനും മദറുമായുള്ള കണ്ടുമുട്ടല്‍ ഡയാനയെ സഹായിച്ചതായി പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചാള്‍സുമായി വേര്‍പിരിഞ്ഞ് ഒരുപാട് മാനസികപ്രയാസങ്ങളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരുന്ന വേളയിലാണ് ഡയാനകൊല്‍ക്കൊത്തയില്‍ മദര്‍ തെരേസയുടെ കോണ്‍വെന്‌റിലെത്തിയത്. ആ യാത്ര തന്റെ ജീവിതത്തെ  അടിമുടി മാറ്റിമറിച്ചുവെന്നാണ് ഡയാനയുടെ കത്തുകള്‍ പറയുന്നത്.

സിസ്റ്റേഴ്‌സും അവരുടെ പ്രാര്‍ത്ഥനകളും ഡയാനയെ ആഴത്തില്‍ സ്പര്‍ശിച്ചു. അവര്‍ ഡയാനയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. മദര്‍ തെരേസ നല്കിയത് കൊന്തയായിരുന്നു. ആ കൊന്ത അമൂല്യമായിട്ടാണ് ഡയാന കരുതിയിരുന്നത്.

സിസ്റ്റര്‍മാര്‍ക്കൊപ്പം താന്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തതിനെക്കുറിച്ചും ഡയാന കത്തില്‍ എഴുതിയിട്ടുണ്ട്. മാത്രവുമല്ല കോണ്‍വെന്റിലെ രോഗികളായ കുട്ടികളെ കണ്ടതിന് ശേഷം ഡയാന ഒരു പ്രാര്‍ത്ഥനാഗീതം എഴുതുക പോലും ചെയ്തിട്ടുണ്ടത്രെ.

വളരെ അടുത്ത ബന്ധമായിരുന്നു മദര്‍ തെരേസയും ഡയാനയും തമ്മില്‍ ഉണ്ടായിരുന്നത് എന്ന് വ്യക്തമാക്കുന്നവയാണ് ഡയാനയുടെ കത്തുകളെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

You must be logged in to post a comment Login