അര്‍ജന്റീനയില്‍ എണ്‍പതോളം ജയില്‍പ്പുള്ളികള്‍ മാമ്മോദീസാ സ്വീകരിച്ചു

അര്‍ജന്റീനയില്‍ എണ്‍പതോളം ജയില്‍പ്പുള്ളികള്‍ മാമ്മോദീസാ സ്വീകരിച്ചു

സാന്‍ ഇസിഡ്രോ: അര്‍ജന്റീനയില്‍ 78 ജയില്‍വാസികള്‍ മാമ്മോദീസാ സ്വീകരിച്ച് കത്തോലിക്കാസഭയില്‍ അംഗങ്ങളായി. ഡിസംബര്‍ ഒന്നിനാണ് ഇവര്‍ വിശുദ്ധ കുര്‍ബാന സ്വീകരിച്ചത്. സാന്‍ ഇസിദോര്‍ പ്രിസണ്‍ മിനിസ്ട്രിയുടെ പ്രവര്‍ത്തനഫലമായിട്ടാണ് ജയില്‍വാസികള്‍ മാമ്മോദീസാ സ്വീകരിച്ചത്.

ബിഷപ് ഓസ്‌ക്കാര്‍ ഓജിയ, സഹായമെത്രാന്‍ ബിഷപ് മാര്‍ട്ടിന്‍ ഫാസി, സിസ്റ്റര്‍ മരിയ ക്രിസ്റ്റീന എന്നിവരാണ് ജയില്‍വാസികളുടെ മാമ്മോദീസാക്ക് പിന്തുണയുമായി കൂടെയുണ്ടായിരുന്നത്. 2007 മുതല്‍ ഇവര്‍ പ്രിസണ്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.

You must be logged in to post a comment Login