പ്രൊലൈഫ് നഴ്‌സസ് സംസ്ഥാനതല ഉദ്ഘാടനം

പ്രൊലൈഫ് നഴ്‌സസ് സംസ്ഥാനതല ഉദ്ഘാടനം

കൊല്ലം: കെ സി ബി സി (കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ ) പ്രൊ ലൈഫ് സമിതിയുടെ നഴ്‌സസ് മിനിസ്ട്രിയായ പ്രൊലൈഫ് നഴ്സസ് രൂപീകരണയോഗത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ പന്ത്രണ്ട് വ്യാഴാഴ്ച ഉച്ച കഴിഞ്ഞു രണ്ടു മുപ്പതിന് കൊല്ലം കൊട്ടിയം ഹോളിക്രോസ് നഴ്‌സിംഗ് സ്‌കൂളിൽ വെച്ചു കെ സി ബി സി ഫാമിലി കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് നിർവഹിക്കും.

കെ സി ബി സി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ പോൾ മാടശ്ശേരി അധ്യക്ഷതവഹിക്കും. കൊല്ലം രൂപത പ്രൊ ലൈഫ് ഡയറക്ടർ റവ. ഡോ. ബൈജു ജൂലിയാൻ മുഖ്യ പ്രഭാഷണം നടത്തും.

ഹോളിക്രോസ് നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഡോറിസ് മൂക്കനാംപറമ്പിൽ, കെ സി ബി സി പ്രൊലൈഫ് സമിതി സംസ്ഥാന ഭാരവാഹികളായ പ്രസിഡന്‍റ് ജോർജ് എഫ് സേവ്യർ വലിയവീട്, ജനറൽ സെക്രട്ടറി സാബു ജോസ്, വൈസ് പ്രസിഡന്‍റുമാരായ അഡ്വക്കേറ്റ് ജോസി സേവ്യർ, സെലസ്റ്റിൻ ജോൺ, ജോയിന്‍റ് സെക്രട്ടറി ഫ്രാൻസിസ്‌ക, ട്രഷറർ ജെയിംസ് ആഴ്ചങ്ങാടൻ, അനിമേറ്റർ സിസ്റ്റർ മേരി ജോർജ് എഫ് സി സി, തിരുവനന്തപുരം മേഖല പ്രസിഡന്‍റ് റോണാ റിബെയ്റോ, സെക്രട്ടറി സാമുവേൽ എന്നിവർ സംസാരിക്കും .

You must be logged in to post a comment Login