ബാങ്കില്‍ പണമെത്തിക്കാനുള്ള മാര്‍ഗ്ഗമാണ് ഇന്ന് പലര്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍: പ്ര​ഫ. പി.​ജെ. കു​ര്യ​ൻ

ബാങ്കില്‍ പണമെത്തിക്കാനുള്ള മാര്‍ഗ്ഗമാണ് ഇന്ന് പലര്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍: പ്ര​ഫ. പി.​ജെ. കു​ര്യ​ൻ

മ​ങ്കൊ​ന്പ്: 90 വ​ർ​ഷം മു​ന്പ് സ്കൂ​ളു​ക​ൾ സ്ഥാ​പി​ച്ച​വ​രു​ടെ ല​ക്ഷ്യ​മ​ല്ല ഇ​ന്നു സ്കൂ​ളു​ക​ൾ സ്ഥാ​പി​ക്കു​ന്ന​വ​ർക്ക് എന്നും ബാ​ങ്കി​ൽ പ​ണ​മെ​ത്താ​നു​ള്ള ഒ​രു മാ​ർ​ഗ​മാ​യി പ​ല​രും ഇ​ന്ന് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ മാ​റ്റി​യി​രി​ക്കു​ന്നുവെ​ന്നും രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ . കാ​വാ​ലം ലി​റ്റി​ൽ ഫ​ൽ​വ​ർ ഹൈ​സ്കൂ​ളി​ന്‍റെ ന​വ​തി​യാ​ഘോ​ഷ​ങ്ങ​ളുടെ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം പ​ക്ഷേ, ആ​ദ്യ​കാ​ല​ത്തെ ല​ക്ഷ്യ​ത്തി​ൽ നി​ന്നു വ്യ​തി​ച​ലി​ച്ചി​ക്കാ​ത്ത ധാ​രാ​ളം സ്കൂ​ളു​ക​ൾ ഇ​ന്നു​മു​ണ്ട്. ക​ത്തോ​ലി​ക്കാ സ്കൂ​ളു​ക​ൾ ഇ​ക്കൂ​ട്ട​ത്തി​ൽ പെ​ട്ട​വ​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തിന് അ​ടി​ത്ത​റ പാ​കി​യ​ത് ക​ത്തോ​ലി​ക്കാ സ​ഭ​യാണ്.

പ​ള്ളി​ക​ളോ​ട് ചേ​ർ​ന്ന് പ​ള്ളി​ക്കൂ​ട​ങ്ങ​ൾ വേ​ണ​മെ​ന്ന ചാ​വ​റ​യ​ച്ച​ന്‍റെ ദീ​ർ​ഘ​ദ​ർ​ശ​ന​മാ​ണ് ഇ​തി​നു വ​ഴി​തെ​ളി​ച്ച​തും. ന​വ​കേ​ര​ള​ത്തി​ന്‍റെ സ്ര​ഷ്ടാ​ക്ക​ളി​ലൊ​രാ​ളാ​യി​രു​ന്നു ചാ​വ​റ​യ​ച്ച​ൻ. ബ്രാ​ഹ്മ​ണ​നും, ദ​ളി​ത​നും, ക്രൈ​സ്ത​വ​നും, അ​ക്രൈ​സ്ത​വ​നും ഒ​രേ​ബ​ഞ്ചി​ലി​രു​ന്നു വ്യ​ത്യാ​സ​മി​ല്ലാ​തെ പ​ഠി​ക്കാ​ൻ ചാ​വ​റ​യ​ച്ച​ന്‍റെ പ്ര​യ​ത്നം മൂ​ലം സാ​ധി​ച്ചു. പ​ള്ളി​യോ​ടു ചേ​ർ​ന്നാ​യി​രു​ന്നെ​ങ്കി​ലും പ​ള്ളി​ക്കൂ​ട​ങ്ങ​ൾ മ​തേ​ത​ര​സ്ഥാ​പ​ന​മാ​യി​രു​ന്നു ന​ട​ത്തി​യി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ വി​പ്ല​വ​കാ​രി​യും, പു​രോ​ഗ​മ​ന​വാ​ദി​യു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ കേ​ര​ള​ത്തി​ലെ ച​രി​ത്ര​കാ​ര​ൻ​മാ​ർ അ​ദ്ദേ​ഹ​ത്തി​ന് ആ​വ​ശ്യ​മാ​യ പ്രാ​ധാ​ന്യം കൊ​ടു​ത്തി​ല്ല. അ​തി​നു​ശേ​ഷം വ​ന്ന പ​ല​രും ന​വ​കേ​ര​ള​ത്തി​ന്‍റെ സൃ​ഷ്ടാ​ക്ക​ളാ​യി മാ​റി​യ​പ്പോ​ൾ ചാ​വ​റ​യ​ച്ച​നെ മ​റ​ന്നു​. പി.​ജെ. കു​ര്യ​ൻ പ​റ​ഞ്ഞു.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ നി​ന്ന് രാ​ജ്യം ഏ​റെ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദ്യാ​ർ​ത്ഥി​ക​ൾ സ്വ​പ്ന​ങ്ങ​ൾ കാ​ണ​ണം. അ​വ​ര​വ​രെ​പ്പ​റ്റി​യ​ല്ല രാ​ജ്യ​ത്തി​ന്‍റെ ന​ൻ​മ​യെ​യും, മ​റ്റു​വ​രെ​യും കു​റി​ച്ച് സ്വ​പ്നം കാ​ണു​ന്ന​വ​രാ​ക​ണം വി​ദ്യാ​ർ​ത്ഥി​ക​ൾ. ജാ​തി തി​രി​ച്ച് സ്കൂ​ളു​ക​ൾ ന​ട​ത്തി​യി​രു​ന്ന കാ​ല​ത്ത് എ​ല്ലാ​വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഒ​രേ​ബ​ഞ്ചി​ലി​രു​ന്നു പ​ഠി​ക്കാ​ൻ ക്രൈ​സ്ത​വ വി​ദ്യാ​ല​യ​ങ്ങ​ൾ അ​വ​സ​മൊ​രു​ക്കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​വ​ജീ​വ​ൻ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ പി.​യു. തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും, അ​തി​രൂ​പ​താ കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ന​വ​തി​സ​ന്ദേ​ശ​വും ന​ൽ​കി. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. അ​ശോ​ക​ൻ, റ​വ. ഡോ. ​ജോ​സ് നി​ല​വു​ന്ത​റ, ച​ങ്ങ​നാ​ശേ​രി ദേ​വ​മാ​താ പ്രൊ​വി​ൻ​ഷ്യാ​ൾ സി​സ്റ്റ​ർ ജി​യോ മ​രി​യ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​ജി. ഷാ​ജി, ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്തം​ഗം റോ​ജോ ജോ​സ​ഫ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സ​ന്ധ്യാ സു​രേ​ഷ്, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സി​റി​ൾ ചേ​പ്പി​ല, ഹെ​ഡ്മാ​സ്റ്റ​ർ ഫി​ലി​പ്പ് അ​ഗ​സ്റ്റി​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ലാ​ലി​ച്ച​ൻ വി​രു​ത്തി​ക്ക​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ന​വ​തി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ഇ​ന്‍റ​ർ സ്കൂ​ൾ ക്വി​സ് മ​ൽ​സ​ര വി​ജ​യി​ക​ൾ​ക്ക് ച​ല​ച്ചി​ത്ര താ​രം അ​തി​ഥി ര​വി സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

You must be logged in to post a comment Login