20 ആഴ്ചകൾക്ക് ശേഷമുള്ള ഭ്രൂണഹത്യകൾ പാടില്ല

20 ആഴ്ചകൾക്ക് ശേഷമുള്ള ഭ്രൂണഹത്യകൾ പാടില്ല

വാഷിംഗ്ടൺ ഡി.സി: ഗർഭധാരണത്തിന് ശേഷം 20 ആഴ്ചകൾ കഴിഞ്ഞുള്ള ഭ്രൂണഹത്യകൾ നിരോധിച്ചു കൊണ്ടുള്ള ബിൽ യുഎസ് ഹൗസ് പാസാക്കി. ജീവനെ മാനിച്ചുകൊണ്ടുള്ള ലെജിസ്‌ളേറ്റീവിന്റെ ഈ നീക്കം സെനറ്റിൽ വിജയിക്കുകയില്ല എന്നാണ് കണക്കാക്കുന്നത്.

‘ദി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ’ പൂർണ്ണവർച്ച പ്രാപിക്കാത്ത ശിശുക്കൾ വളരെ നേരത്തെ അതിജീവിക്കുന്നതായി ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തരം ശിശുക്കളെ സംരക്ഷിക്കുന്നതിന് നമ്മുടെ നിയമവ്യവസ്ഥിതിക്ക് കഴിയാതെ പോകുന്നു. കത്തോലിക്ക സംഘടനയുടെ മുതിർന്ന പോളിസി ഉപദേഷ്ടാവായ മവ്‌റീൻ ഫെർഗ്യൂസൻ പറഞ്ഞു.

സെനറ്റിൽ ബിൽ പാസ്സായി പുതിയ നിമയമമായി പുറത്തുവന്നാൽ നിയമം ഇങ്ങനെയായിരിക്കും, ‘പ്രതിവർഷം 11,000-18,000 ജീവൻ രക്ഷിക്കുക കൂടാതെ, വളർച്ചയുടെ ഓരോ ഘട്ടത്തിലുമുള്ള ഭ്രൂണത്തിന്റെ ശാസ്ത്രത്തെക്കുറിച്ചും, പിറന്നു വീഴാത്ത കുട്ടികളോട് വേണ്ട മനുഷ്യത്തത്തെക്കുറിച്ചും പൊതുജനങ്ങളെ ബോധവാൻമാരാക്കും’. മാർച്ച് ഫോർ ലൈഫ് പ്രസിഡന്റ് ജിയാനെ മാക്‌നി പറഞ്ഞു.

അമ്മയുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യം, റേപ് എന്നീ അവസ്ഥകളെ മാറ്റിനിർത്തി 20 ആഴ്ചകൾ കഴിഞ്ഞുള്ള എല്ലാ ഭ്രൂണഹത്യകളുമാണ് നിരോധിച്ചിരിക്കുന്നത്.

You must be logged in to post a comment Login