പ്രോ ലൈഫ് പ്രചരണങ്ങള്‍ അബോര്‍ഷന്‍ നിരക്ക് കുറയ്ക്കാന്‍ സഹായകമായി

പ്രോ ലൈഫ് പ്രചരണങ്ങള്‍ അബോര്‍ഷന്‍ നിരക്ക് കുറയ്ക്കാന്‍ സഹായകമായി

വാഷിംങ്ടണ്‍: പ്രോലൈഫ് പ്രചരണങ്ങളും പ്രവര്‍ത്തനങ്ങളും ജീവിതത്തെക്കുറിച്ചും ജീവനെക്കുറിച്ചുമുള്ള അനേകരുടെ ചിന്തകളില്‍ മാറ്റംവരുത്തുകയും മനപ്പരിവര്‍ത്തനത്തിന് കാരണമാകുകയും ചെയ്തിട്ടുണ്ടെന്ന് പ്രോലൈഫ് പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. കഴിഞ്ഞ ദശകങ്ങളില്‍ ഇത്തരത്തിലുള്ള വലിയ മാറ്റത്തിന് സമൂഹം സാക്്ഷ്യം വഹിച്ചിട്ടുമുണ്ട്. പൊതുജനാരോഗ്യത്തെ സംബന്ധിച്ച് അമേരിക്കന്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2008 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ അബോര്‍ഷന്‍ നിരക്ക് 25%കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 15 നും 19നും ഇടയില്‍ പ്രായമുള്ളവരുടെ ഇടയില്‍ വലിയ തോതില്‍ അബോര്‍ഷന്‍ നിരക്ക് കുറഞ്ഞിട്ടുണ്ട്. 46 %.

You must be logged in to post a comment Login