വര്‍ദ്ധിച്ചുവരുന്ന കൊലപാതകങ്ങളില്‍ ആശങ്കയോടെ പ്രോലൈഫ് അപ്പോസ്തലേറ്റ്

വര്‍ദ്ധിച്ചുവരുന്ന കൊലപാതകങ്ങളില്‍ ആശങ്കയോടെ പ്രോലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: കേരളത്തില്‍ കൊലപാതകങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതില്‍ സീറോ മലബാര്‍ സഭ പ്രോലൈഫ് അപ്പസ്‌തോലേറ്റ് ആശങ്ക പ്രകടിപ്പിച്ചു.

പോലീസ് വീട്ടില്‍ കയറി പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചുകൊല്ലുക, ജനങ്ങള്‍ സംഘം ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചു വധിക്കുക തുടങ്ങിയ സംഭവങ്ങള്‍ വര്‍്ദധിച്ചുവരുന്നു. ഇത്തരംസംഭവങ്ങള്‍ ആവര്‍ത്തിച്ചുവരുമ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതകാണിക്കണം. മരണ സംസ്‌കാരം വ്യാപകമാകുന്നതിന്റെ സൂചനയാണ് കെല്‍വിന്റെ കൊലപാതകം. ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രോലൈഫ് പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ ഉപവാസപ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കും. സെക്രട്ടറി സാബു ജോസ് അറിയിച്ചു.

You must be logged in to post a comment Login