മനുഷ്യജീവനുമായി ബന്ധപ്പെട്ട് ആര്‍ക്കും എപ്പോഴും സമീപിക്കാന്‍ കഴിയുന്ന വ്യക്തിയായിരുന്നു സിസ്റ്റര്‍ മാഴ്‌സലസ്

മനുഷ്യജീവനുമായി ബന്ധപ്പെട്ട് ആര്‍ക്കും എപ്പോഴും സമീപിക്കാന്‍ കഴിയുന്ന വ്യക്തിയായിരുന്നു സിസ്റ്റര്‍ മാഴ്‌സലസ്

കൊച്ചി: മനുഷ്യജീവനുമായി ബന്ധപ്പെട്ട് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സമീപിക്കാന്‍ കഴിയുന്ന വ്യക്തിയായിരുന്നു സിസ്റ്റര്‍ ഡോ. മാഴ്‌സലസ് എന്ന് പ്രോലൈഫ് അപ്പസ്തലേറ്റ് സെക്രട്ടറിയും കെസിബിസി പ്രോ ലൈഫ് സമിതി സെക്രട്ടറിയുമായ സാബു ജോസ്. ഡോ. സിസ്റ്റര്‍ മാഴ്‌സലസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം.

പതിനായിരങ്ങളുടെ അമ്മയായിരുന്നു സിസ്റ്റര്‍. ഗര്‍ഭിണികള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്വാസം നല്കാനും അബോര്‍ഷന് വേണ്ടി വരുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനും സിസ്റ്റര്‍ക്ക് കഴിഞ്ഞിരുന്നു. സഭയ്ക്കും സമൂഹത്തിനും സിസ്റ്ററുടെ മരണം വലിയൊരു നഷ്ടമാണെന്നും സാബു ജോസ് പറഞ്ഞു.

You must be logged in to post a comment Login