‘സ്‌നേഹം ജീവൻ രക്ഷിക്കുന്നു’

‘സ്‌നേഹം ജീവൻ രക്ഷിക്കുന്നു’

വാഷിംങ്ടൺ ഡി.സി: ഭ്രൂണഹത്യക്കെതിരെ വാഷിംങ്ടണിൽ വർഷംതോറും നടത്തുന്ന റാലിയുടെ  (മാർച്ച് ഫോർ ലൈഫ്)  2018ലെ തീം ചൊവ്വാഴ്ച പുറത്തിറക്കി. ‘സ്‌നേഹം ജീവൻ രക്ഷിക്കുന്നു’ എന്നതാണ് പുതുവർഷത്തിലെ മാർച്ച് ഫോർ ലൈഫിന്‍റെ പുതിയ വിഷയം.

ജീവൻ തിരഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഏറെ സ്‌നേഹം നിറഞ്ഞതും, ശക്തിപ്പെടുത്തുന്നതും സ്വത്യാഗത്തിന്‍റെയും ഏറ്റവും ഉദാത്തമായ ഒരു തിരഞ്ഞെടുപ്പാണത്. മാർച്ച് ഫോർ ലൈഫ് പ്രസിഡന്‍റ്  ജെന്നി മാൻകിനി പറഞ്ഞു.

ക്ലേശകരമായ പലതരം ഗർഭാവസ്ഥകളിൽ കൂടി കടന്നു പോകുന്ന സ്ത്രീകൾക്ക് സ്‌നേഹപൂർവ്വമുള്ള പരിഹാരത്തിന്‍റെ ആവശ്യകതയാണ് വരും വർഷത്തെ വിഷയം പ്രാമുഖ്യം നൽകുന്നത്. മാൻകിനി ചൂണ്ടിക്കാട്ടി.

2018 ജനുവരി 19 ന് നടക്കുന്ന 45-ാമത് മാർച്ച് ഫോർ ലൈഫിന്റെ തീം ആണ് ചൊവ്വാഴ്ച പുറത്തിറക്കിറക്കിയത്. ഓരോ ജനുവരിയിലും ആയിരക്കണക്കണക്കിന് ജനങ്ങൾ പങ്കെടുക്കുന്ന യുഎസിലെ രാഷ്ട്രീയ പ്രതിഷേധ റാലികളിൽ ഒന്നാണിത്.

You must be logged in to post a comment Login