ഐറീഷ് ഹോട്ടല്‍ നേരത്തെ നിശ്ചയിച്ചിരുന്ന പ്രോലൈഫ് കോണ്‍ഫ്രന്‍സ് റദ്ദ് ചെയ്തു

ഐറീഷ് ഹോട്ടല്‍ നേരത്തെ നിശ്ചയിച്ചിരുന്ന പ്രോലൈഫ് കോണ്‍ഫ്രന്‍സ് റദ്ദ് ചെയ്തു

ഡബ്ലിന്‍: സെപ്തംബര്‍ 30 ന് നടത്താന്‍ ഉദ്ദേശിച്ച് ബുക്ക് ചെയ്തിരുന്ന പ്രോലൈഫ് കോണ്‍ഫ്രന്‍സ് ഹോട്ടലുകാര്‍ റദ്ദാക്കി. ഹ്യൂമന്‍ ലൈഫ് ഇന്റര്‍നാഷനല്‍ ആണ് പ്രോഗ്രാം ബുക്ക് ചെയ്തിരുന്നത്. ഇങ്ങനെയൊരു പ്രോഗ്രാം നടത്താന്‍ സ്ഥലം നല്കിയതിന്റെ പേരില്‍ നിരവധിയായ നെഗറ്റീവ് അഭിപ്രായങ്ങളും ഈമെയിലുകളും വന്നതാണ് ഹോട്ടലുകാരെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. കോണ്‍ഫ്രന്‍സിനെ എതിര്‍ത്തുകൊണ്ട് വന്ന ഫേസ്ബുക്ക് പോസ്റ്റുകളും ഈമെയിലുകളും ഹോട്ടല്‍ജീവനക്കാരെ നിരാശരാക്കിയെന്നും കോണ്‍ഫ്രന്‍സ് നടന്നാല്‍ ഹോട്ടലിന് നേരെ ഭീഷണി ഉണ്ടാകുമെന്ന് കരുതുന്നുവെന്നുമാണ് ഹോട്ടലുകാരുടെ വിശദീകരണം.

സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശത്തിനും സെന്‍സെര്‍പ്പിപ്പിന്റെയും ഉദാഹരണമാണ് ഹോട്ടലുകാരുടെ നടപടിയെന്ന് ഹ്യൂമന്‍ ലൈഫ് ഇന്റര്‍നാഷനല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പാട്രിക് പറയുന്നു.

You must be logged in to post a comment Login