പ്രോ ലൈഫറായ വിദ്യാര്‍ത്ഥിനിയെ സ്ത്രീ മര്‍ദ്ദിച്ചു

പ്രോ ലൈഫറായ വിദ്യാര്‍ത്ഥിനിയെ സ്ത്രീ മര്‍ദ്ദിച്ചു

റൊനോക്കെ: പ്രോലൈഫറായ വിദ്യാര്‍ത്ഥിനിയെ സ്ത്രീ പ്ലാന്‍ഡ് പേരന്റ്ഹുഡിന്റെ വെളിയില്‍ വച്ച് മുഷ്ടിചുരുട്ടി മര്‍ദ്ദിച്ചു. ഹെസ്‌ക്കൂള്‍ ലീഡര്‍ ആയ പതിനഞ്ചുകാരി പ്യൂരിറ്റി തോമസ് ആണ് മര്‍ദ്ദനത്തിന് ഇരയായത്.

പ്ലാന്‍ഡ് പേരന്റ് ഹുഡിന്റെ വെളിയിലൂടെ സുഹൃത്തുക്കളുമൊത്ത് സമാധാനപൂര്‍വ്വം നടന്നുപോകുകയായിരുന്ന പ്യൂരിറ്റിയെ സ്ത്രീ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. പ്രോലൈഫ് നേതാക്കള്‍ ആഴ്ച തോറും പ്ലാന്‍ഡ് പേരന്റ്ഹുഡിന് സമീപത്തായി കൗണ്‍സലിംങും ്പ്രാര്‍ത്ഥനകളുമായി സംഗമിക്കാറുണ്ട്. അബോര്‍ഷന് വരുന്ന സ്ത്രീകളെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതില്‍ ദേഷ്യമുള്ള സ്ത്രീയായിരിക്കാം പ്യൂരിറ്റിയെ മര്‍ദ്ദിച്ചതെന്ന് കരുതുന്നു.

You must be logged in to post a comment Login