മാര്‍പാപ്പയെ സാക്ഷിനിര്‍ത്തി ഒരു വിവാഹാഭ്യര്‍ത്ഥന, അസാധാരണ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ക്ലെമന്റൈന്‍ ഹാള്‍

മാര്‍പാപ്പയെ സാക്ഷിനിര്‍ത്തി ഒരു വിവാഹാഭ്യര്‍ത്ഥന, അസാധാരണ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ക്ലെമന്റൈന്‍ ഹാള്‍

വത്തിക്കാന്‍: ക്ലെമന്റൈന്‍ ഹാള്‍ ഓഗസ്റ്റ് 27 ന് അസാധാരണമായ ഒരു രംഗത്തിന് സാക്ഷ്യം വഹിച്ചു. കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു സംഭവം ആദ്യമായിട്ടായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. അത് മറ്റൊന്നുമല്ല മാര്‍പാപ്പയെ സാക്ഷിനിര്‍ത്തി ഒരു യുവാവ് യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതായിരുന്നു അത്. ഇന്റര്‍നാഷനല്‍ കാത്തലിക് ലെജിസ്‌ളേറ്റേഴ്‌സ് നെറ്റ് വര്‍ക്കിന്റെ മീറ്റിംങിനിടെയായിരുന്നു ഈ സംഭവം.

മാര്‍പാപ്പ നോക്കുമ്പോള്‍ കാണുന്നത് ഒരു യുവാവ് മുട്ടുകുത്തിനിന്ന് ഒരു പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നതാണ്. ദാരിയോ റാമിറെസ് എന്ന വെനിസ്വേലക്കാരനായ രാഷ്ട്രീയപ്രവര്‍ത്തകനായിരുന്നു അയാള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 80 പ്രതിനിധികളില്‍ ഒരാള്‍. മൂന്നുവര്‍ഷം മുമ്പ് പ്രവാസിയാകേണ്ടിവന്നയാള്‍.

പിന്നീട് ദാരിയോ തന്റെ പ്രതിശ്രുത വധുവിനെ പാപ്പയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. മേരിഎയ്ഞ്ചല്‍ എസ്പിനാല്‍ എന്നായിരുന്നു പെണ്‍കുട്ടിയുടെ പേര്. പള്ളിയില്‍ വച്ചാണ് താന്‍ മേരിയെ കണ്ടതെന്ന് ദാരിയോ പറയുന്നു.

കണ്ട മാത്രയില്‍ തന്നെ തോന്നിയിരുന്നു ദൈവം അവളെ തന്റെ ജീവിതത്തിലേക്ക് കടത്തിവിടുകയാണെന്ന്. എനിക്ക് അവളോട് വിവാഹാഭ്യര്‍ത്ഥന നടത്തണമെന്ന് തോന്നി. അതുകൊണ്ട് അവള്‍ക്ക് മുമ്പില്‍ മുട്ടുകുത്തി നിന്ന് ഞാന്‍ വിവാഹാഭ്യര്‍ത്ഥന നടത്തി. മാര്‍പാപ്പയുടെ മുമ്പില്‍ വച്ച് ഇങ്ങനെയൊരു അഭ്യര്‍ത്ഥന നടത്താന്‍ താന്‍ കര്‍ദിനാള്‍ ക്രിസ്റ്റഫ് ഷോണ്‍ബോണില്‍ നിന്ന് അനുവാദം വാങ്ങിയിരുന്നതായും ദാരിയോ അറിയിച്ചു.

ഇന്റര്‍നാഷനല്‍ കാത്തലിക് ലെജിസ്‌ളേറ്റര്‍ നെറ്റ്വര്‍ക്കിന്റെ ചരിത്രത്തില്‍ ഇത് ആദ്യസംഭവമായിരിക്കും എന്ന് താന്‍ പറഞ്ഞപ്പോള്‍ കര്‍ദിനാള്‍ അതിനെ തിരുത്തിയത് ഇങ്ങനെയാണെന്നും ദാരിയോ പറഞ്ഞു, അല്ല സഭയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യത്തേതാണ്.

പാപ്പ ആദ്യം അത്ഭുതപ്പെട്ടു. പിന്നെ എല്ലാം ഒരു പൊട്ടിച്ചിരിയില്‍ അവസാനിച്ചു.

You must be logged in to post a comment Login