ട്രാന്‍സ്‌ജെന്‍ഡര്‍ ലോ യ്ക്ക് എതിരെ പള്ളിമണി മുഴക്കി പ്രതിഷേധം

ട്രാന്‍സ്‌ജെന്‍ഡര്‍ ലോ യ്ക്ക് എതിരെ പള്ളിമണി മുഴക്കി പ്രതിഷേധം

കലവ്രൈറ്റ: വെസ്റ്റേണ്‍ ഗ്രീക്ക് രൂപതയിലെങ്ങും പള്ളിമണികള്‍ വിലാപസ്വരത്തില്‍ മുഴങ്ങുന്നു. എന്തിന് എന്നല്ലേ ആളുകള്‍ക്ക് ഔദ്യോഗികമായി തങ്ങളുടെ ജെന്‍ഡര്‍ വളരെ എളുപ്പത്തില്‍ മാറ്റം വരുത്താമെന്നുള്ളതിന്റെ നിയമം പാസാക്കിയതിനോടുള്ള പ്രതിഷേധം എന്ന നിലയില്‍.

ആന്റി ക്രിസ്ത്യന്‍- ആന്റി ഗ്രീക്ക് നിയമം ദുര്‍ബലപ്പെടുത്തണമെന്നതിന്റെ ഭാഗമായിട്ടാണ്്രൂ രൂപതയിലെങ്ങും പള്ളിമണികള്‍ എല്ലാ ദിവസവും ഉച്ചയ്്ക്ക് മൂന്നു മിനിറ്റ് നേരത്തേക്ക് മുഴക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ലളിതമായ പ്രസ്താവന..വളരെ എളുപ്പത്തില്‍ ജെന്‍ഡര്‍ മാറ്റാനുള്ള സാധ്യതകള്‍ തുറന്നുതരുന്ന വിധത്തിലുള്ള നിയമവ്യവസ്ഥ.. ജെന്‍ഡര്‍ ഡിസ്‌ഫോറിയ എന്നത് മാനസികമായ രോഗമാണ്. ഓരോ വ്യക്തികള്‍ക്കും ദൈവം നല്കിയ ദാനത്തിന് വിരുദ്ധമായിട്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. രൂപതാധ്യക്ഷന്മാര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

മുന്നൂറിന് 171 എന്ന കണക്കിലാണ് പാര്‍ലമെന്റ് ട്രാന്‍സ്‌ജെന്‍ഡര്‍ ലോ പാസാക്കിയത്. ഇതനുസരിച്ച് 15 വയസിന് മീതെ പ്രായമുള്ളവര്‍ക്ക് തങ്ങളുടെ ജെന്‍ഡര്‍ മാറ്റം വരുത്താന്‍ നിയമം അനുവദിക്കുന്നു.

You must be logged in to post a comment Login