യൂട്യൂബിലെ പ്രൊട്ടസ്റ്റന്റ് താരം കത്തോലിക്കാ വിശ്വാസത്തിലേക്ക്

യൂട്യൂബിലെ പ്രൊട്ടസ്റ്റന്റ് താരം കത്തോലിക്കാ വിശ്വാസത്തിലേക്ക്

യൂട്യൂബിലെ മിന്നും താരവും പ്രൊട്ടസ്റ്റന്റ് സഭാവിശ്വാസിയുമായ ലിസി ഈസ്റ്റെല്ലാ കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള തന്റെ കൂടുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വീഡിയോ പോസ്റ്റിലൂടെയാണ് ലിസി തന്റെ വിശ്വാസമാറ്റം അറിയിച്ചത 180,000 സ്ബ്‌സ്‌ക്രൈബേഴ്‌സുള്ള ലിസി ഒരു കാലത്ത് കത്തോലിക്കാ വിശ്വാസത്തെ അവമതിക്കുകയും നിന്ദിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു.

തനിക്കൊരിക്കലും കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവരാന്‍ താല്പര്യമുണ്ടായിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ കത്തോലിക്കാ വിശ്വാസം സത്യമാണെന്ന് താന്‍ മനസ്സിലാക്കുന്നതായും അതാണ് ഈ വിശ്വാസ്ത്തിലേക്ക് കടന്നുവരാന്‍ തയ്യാറായതെന്നും വീഡിയോയില്‍ ലിസി പറയുന്നു.

 

 

You must be logged in to post a comment Login