കരനെല്‍ക്കൃഷിയുടെ വിജയവുമായി പുല്‍പ്പള്ളി സെന്‍റ് ജോര്‍ജ് പള്ളി

കരനെല്‍ക്കൃഷിയുടെ വിജയവുമായി പുല്‍പ്പള്ളി സെന്‍റ് ജോര്‍ജ് പള്ളി

പു​ൽ​പ്പ​ള്ളി: പ​ള്ളി​യോ​ട് ചേ​ർ​ന്നു​കി​ട​ന്ന ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത് ക​ര​നെ​ൽ​കൃ​ഷി ഇ​റ​ക്കി വിജയം നേടിയ കഥയാണ്  പുല്‍പ്പള്ളി സെന്‍റ് ജോര്‍ജ് യൂത്ത് അസോസിയേഷനുളളത്. ഉ​യ​രം കു​റ​ഞ്ഞ ആ​തി​ര നെ​ൽ​വി​ത്താ​ണ് കൃ​ഷി​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ച​ത്. ഇ​ട​വ​ക​യി​ലെ യൂ​ത്ത് അ​സോ​സി​യേ​ഷ​ന്‍റെ​യും മാ​തൃ​സം​ഘ​ട​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ണി​ക​ൾ പൂ​ർ​ണ​മാ​യും ന​ട​ത്തി​യ​ത്.

ജൈ​വ​രീ​തി​യിലാണ് കൃഷി. ക​ര നെ​ൽ​കൃ​ഷി വ്യാ​പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഇ​ട​വ​കാം​ഗ​ങ്ങ​ൾ. നെ​ൽ​കൃ​ഷി​യി​ൽ മി​ക​ച്ച വി​ള​വ് ല​ഭി​ച്ച​തോ​ടെ ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലും നെ​ൽ​കൃ​ഷി വ്യാ​പി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. വി​കാ​രി ഫാ. ​റെ​ജി പോ​ൾ ച​വ​ർ​പ്പ​നാ​ൽ, ഫാ. ​സ​ജി ചൊ​ള്ളാ​ട്ട്, എ​ൽ​ദോ​സ് മ​ട​യി​ക്ക​ൽ, റോ​യി നീ​റ​ന്താ​നം തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു നെ​ൽ​കൃ​ഷി.

You must be logged in to post a comment Login