വത്തിക്കാനെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍

വത്തിക്കാനെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍

മോസ്‌ക്കോ: വത്തിക്കാനും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയും തമ്മില്‍ പുരോഗമിക്കുന്ന സംവാദങ്ങളെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോലിനുമായുള്ള കണ്ടുമുട്ടലിലാണ് പുടിന്‍ ഇതിന്റെ പേരില്‍ വത്തിക്കാനെ പ്രശംസിച്ചത്.

വിശുദ്ധ നിക്കോളാസിന്റെ തിരുശേഷിപ്പ് റഷ്യയിലേക്ക് അയ്ക്കുന്നതിന് അദ്ദേഹം വത്തിക്കാനോടുള്ള നന്ദി അറിയിച്ചു. വത്തിക്കാന്‍ മ്യൂസിയത്തില്‍ നിന്നുള്ള പെയ്ന്റിങ്ങുകളുടെ എക്‌സിബിഷന്‍ മോസ്‌ക്കോയില്‍ സംഘടിപ്പിച്ചതിനെയും പുടിന്‍ പ്രശം സിച്ചു.

മനുഷ്യത്വപരമായ മൂല്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ളവയാണ് കത്തോലിക്കാസഭയുടെയും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെയും പ്രവര്‍ത്തനങ്ങളെന്ന് കര്‍ദിനാള്‍ പരോലിന്‍ അറിയിച്ചു.

You must be logged in to post a comment Login