ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുക എന്നത് എന്റെ ശുശ്രൂഷയുടെ പ്രധാനപ്പെട്ട ഭാഗമാണ്: മാര്‍പാപ്പ

ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുക എന്നത് എന്റെ ശുശ്രൂഷയുടെ പ്രധാനപ്പെട്ട ഭാഗമാണ്: മാര്‍പാപ്പ

വത്തിക്കാന്‍: ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്നതും ഇന്റര്‍വ്യൂ നല്കുന്നതും തന്റെ ജോലിയുടെ പ്രധാനപ്പെട്ട ഭാഗം തന്നെയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.  എങ്ങനെയുള്ള സഭയായിരിക്കണം എന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് താന്‍ മനസ്സിലാക്കുന്നത് ഇത്തരം സംഭാഷണങ്ങളിലൂടെയാണെന്നും പാപ്പ പറഞ്ഞു. ഉത്ഥിതനായ ക്രിസ്തു എമ്മാവുസിലേക്കുള്ള യാത്രാമധ്യേ ശിഷ്യന്മാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്നതിലാണ് താന്‍ നല്കുന്ന അഭിമുഖങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും അദ്ദേഹം മാതൃക കണ്ടെത്തിയത്.

ഇത്തരം ചോദ്യോത്തരങ്ങള്‍ക്ക് അജപാലനപരമായ മൂല്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഭിമുഖങ്ങള്‍ സംവാദമാണ് എന്നെ സംബന്ധിച്ചിടത്തോളം, അതൊരു പാഠമമല്ല. സാധാരണക്കാരായ ആളുകളെ കേള്‍ക്കാനും അവര്‍ക്ക് പ്രത്യുത്തരിക്കാനുമുള്ള അവസരമാണിത്. തുടര്‍ച്ചയായി പ്രതികരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. സംഭാഷണം പരസ്പരം മനസ്സിലാക്കണമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. പക്ഷേ ദുര്‍വ്യാഖ്യാനങ്ങളെ ഞാന്‍ ഭയക്കുകയും ചെയ്യുന്നു. എന്നാല്‍ ഞാന്‍ ആവര്‍ത്തിക്കട്ടെ ഇതെന്റെ അജപാലനപരമായ ദൗത്യത്തിന് ആവശ്യമാണ്.

നൗ ആസ്‌ക്ക് യുവര്‍ ക്വസ്റ്റ്യന്‍സ് എന്ന പുസ്തകത്തിന്റെ ആമുഖത്തിലാണ് പാപ്പ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഫാ. അന്റോണിയോ സ്പാഡാറോയാണ് ഈ പുസ്തകം എഡിറ്റ് ചെയ്ത് പുറത്തിറക്കുന്നത്. ഇന്നാണ് പുസ്തകം പുറത്തിറങ്ങിയത്.

You must be logged in to post a comment Login