ക്രിസ്തുവിശ്വാസിയായ വീട്ടമ്മ; ആര്‍. ബാലകൃഷ്ണപിള്ളയുടെ ഭാര്യയ്ക്ക് ഒരോര്‍മ്മക്കുറിപ്പ്

ക്രിസ്തുവിശ്വാസിയായ  വീട്ടമ്മ; ആര്‍. ബാലകൃഷ്ണപിള്ളയുടെ ഭാര്യയ്ക്ക് ഒരോര്‍മ്മക്കുറിപ്പ്

കൊട്ടാരക്കര: കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ളയുടെ ഭാര്യയും മുന്‍മന്ത്രിയും എംഎല്‍എ യുമായ കെ. ബി ഗണേഷ്‌കുമാറിന്റെ അമ്മയും… ഇന്നലെ ഹൃദ്രോഗത്തെ തുടര്‍ന്ന് നിര്യാതയായ പി. ആര്‍ വത്സലാമ്മയെ പൊതുജനം അറിയുന്നത് ഇങ്ങനെയുള്ള ചില മേല്‍വിലാസങ്ങളിലായിരിക്കും.

എന്നാല്‍ ഇതിനൊക്കെ പുറമെ വത്സലാമ്മ ക്രിസ്തുവിശ്വാസിയായ ഒരു വീട്ടമ്മ കൂടിയായിരുന്നു എന്നത് അധികമാര്‍ക്കും അറിഞ്ഞുകൂടാത്ത ഒരു കാര്യമായിരിക്കും. അച്ഛന്റെയും മകന്റെയും രാഷ്ട്രീയചതുരംഗക്കളങ്ങളിലൊന്നിലും വെട്ടിനിരത്താനോ മുറിവേല്പിക്കാനോ തയ്യാറാകാതെ എന്നും അവര്‍ മാറിനിന്നിട്ടേയുള്ളൂ. അത്തരം സംഘര്‍ഷങ്ങളിലെല്ലാം തനിക്ക് ആശ്വാസം നല്കിയിരുന്നത് ശാലോം ചാനലും ക്രിസ്തുവുമായിരുന്നുവെന്ന് ഒരു പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തുന്ന ചാനലിലെ അഭിമുഖത്തിലാണ് അവര്‍ തുറന്നുപറഞ്ഞത്.

ആ ചാനല്‍ താന്‍ സ്ഥിരമായി കാണാറുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഒരു രാഷ്ട്രീയക്കാരന്റെ ഭാര്യ തന്റെ അന്യമതവിശ്വാസം തുറന്നുപറഞ്ഞത് അപൂര്‍വ്വമായ സംഭവമായിരുന്നു. അതേറ്റുപറയാന്‍ അവര്‍ സന്നദ്ധയായി എന്നതും അതിനെ ആരും വിലക്കിയില്ല എന്നതും ഇപ്പോഴത്തെ മതരാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏറെ ശ്രദ്ധേയമായി തോന്നുന്നു.

ഏതാനും നാളുകള്‍ക്ക് മുമ്പ് ക്രി്‌സ്തുവിലുള്ള തന്റെ വിശ്വാസം ഒരു അകത്തോലിക്കാ കൂട്ടായ്മയില്‍ തുറന്നുപറഞ്ഞ് നടത്തിയ കെബി ഗണേഷ്‌കുമാറിന്റെ പ്രസംഗവും സോഷ്യല്‍ മീഡിയായില്‍ വൈറലായിരുന്നു. വത്സലാമ്മയുടെ ആത്മാവിന്‍റെ നിത്യശാന്തിക്ക് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

 

You must be logged in to post a comment Login