ഫിലിപ്പൈന്‍സില്‍ സ്വവര്‍ഗ്ഗവിവാഹത്തിന് സാധ്യത

ഫിലിപ്പൈന്‍സില്‍ സ്വവര്‍ഗ്ഗവിവാഹത്തിന് സാധ്യത

മനില: ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂറ്റെറെറ്റ് തന്റെ രാജ്യത്ത് സ്വവര്‍ഗ്ഗവിവാഹം നടപ്പിലാക്കാന്‍ പദ്ധതിയിടുന്നതായി ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എനിക്ക് സ്വവര്‍ഗ്ഗവിവാഹം ആവശ്യമാണ്.. നമുക്ക് നിയമത്തില്‍ മാറ്റം വരുത്താന്‍ കഴിയും. നിയമം പറയുന്നത് സ്ത്രീയും പുരുഷനും തമ്മിലുള്ള ചേര്‍ച്ചയാണ് വിവാഹം എന്നാണ്. എന്നാല്‍ ഒരു പുരുഷന്‍ വേറൊരു പുരുഷനെയോ സ്ത്രീ വേറൊരു സ്ത്രീയെയോ വിവാഹം കഴിക്കുന്നതിന് എനിക്ക് എന്തെങ്കിലും പ്രശ്‌നമില്ല. നിങ്ങളെയെന്താണോ സന്തോഷവാനാക്കുന്നത്.. ഞാനത് നിങ്ങള്‍ക്ക് തരും.. ഞാനെന്തിന് അത് നിര്‍ത്തലാക്കണം? ഇതാണ് പ്രസിഡന്റിന്റെ വാക്കുകള്‍.

കത്തോലിക്കാ നിയമങ്ങള്‍ അടിമുടി പാലിക്കുന്ന കത്തോലിക്കാ രാജ്യമാണ് ഫിലിപ്പൈന്‍സ്. ഇവിടെ വിവാഹമോചനമോ ഗര്‍ഭച്ഛിദ്രമോ നിയമവിധേയമല്ല. വിവാഹത്തെക്കുറിച്ച് പരമ്പരാഗതമായ നിയമവ്യവസ്ഥകള്‍ തന്നെയാണ് രാജ്യം ഇതുവരെയും പുലര്‍ത്തിപോരുന്നത്.

You must be logged in to post a comment Login