മഴ കാണുമ്പോള്‍…

മഴ കാണുമ്പോള്‍…

ഇ ന്നു നേരം വെളുത്തപ്പോ തന്നെ ഇന്നലെപ്പെയ്ത മഴയുടെ തണുപ്പ് …മഴ ഇപ്പോഴും മോഹിപ്പിക്കുന്നത് തന്നെ..

ഓര്‍മ്മയില്‍ ഒരുപാടു മഴകളുണ്ട് …. വേണമെങ്കില്‍ മഴ ഓര്‍മ്മകള്‍ എന്ന് പേരിട്ടു വിളിക്കാം..
അതില്‍ ഏറ്റം ഇഷ്ടം.. വീട്ടില് നിന്ന് നോക്കുമ്പോള്‍ പല മലകള്‍ കടന്ന് മുറ്റത്ത് വന്നു പെയ്യുന്ന മഴയാണ് …

അതിന്റെ ശബ്ദമാണ് കേള്‍ക്കേണ്ടത് … ദൂരേന്നു അലച്ചെത്തി … അടുത്തെത്തുമ്പോള്‍ താളം കൂടി … ഒപ്പം മഴത്തുള്ളികളും … അറിയാതെ നമ്മളും തുള്ളിപ്പോകും ….

പിന്നെ മഴ കണ്ണിരുപോലെ …. എപ്പഴൊക്കെ സങ്കടം വന്നിട്ടുണ്ടോ അപ്പോഴൊക്കെ മഴയും പെയ്യുമായിരുന്നു … ഒരു സൌഹൃദത്തിന്റെ സാമീപ്യം പോലെ

ഇപ്പോ … മഴ പെയുമ്പോള്‍ ഞാന്‍ കാന്നുന്നത് വെറും മഴത്തുള്ളികള്‍ മാത്രമല്ല ….

സ്വര്‍ഗത്തില്‍ നിന്ന് പെയ്യുന്ന അര്‍ഹതയില്ലാത്ത അനുഗ്രഹത്തെയും
പിന്നെ കാരണങ്ങളൊന്നുമില്ലാതെ മനസ്സില് നിറഞ്ഞു പെയ്യുന്ന സന്തോഷത്തെയുമാണ് ….

സിസ്റ്റര്‍ സോജാ മരിയ സിഎംസി

 

You must be logged in to post a comment Login