രാ​ജ​പു​രം ബൈ​ബി​ൾ ക​ൺ​വൻ​ഷ​ന്‍ സ​മാ​പിച്ചു

രാ​ജ​പു​രം ബൈ​ബി​ൾ ക​ൺ​വൻ​ഷ​ന്‍ സ​മാ​പിച്ചു

രാ​ജ​പു​രം: വി​ശ്വാ​സി​ക​ൾ​ക്ക് അ​നു​ഗ്ര​ഹ​വ​ർ​ഷം ചൊ​രി​ഞ്ഞ് പ​തി​നാ​യി​ര​ങ്ങ​ൾ​ക്ക് വ​ച​ന വി​രു​ന്നൊ​രു​ക്കി​യ പ​തി​നൊ​ന്നാ​മ​ത് രാ​ജ​പു​രം ബൈ​ബി​ൾ ക​ൺ​വൻ​ഷ​ന് പ്രൗ​ഢ​ഗം​ഭീ​ര​മാ​യ സ​മാ​പ​നം. രാ​ജ​പു​രം പ​ന​ത്ത​ടി ഫൊ​റോ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തിയ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

അ​ഞ്ചു ദി​വ​സ​ങ്ങി​ലാ​യി ന​ട​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മാ​യി 80,000 വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്തു.ക​ണ്‍​വന്‍​ഷ​ന്‌ സ​മാ​പ​നം കു​റി​ച്ച്‌ കൊ​ണ്ട്‌ ക​ണ്‍​വന്‍​ഷ​ന്‍ ഗ്രൗ​ണ്ടി​ല്‍ ദി​വ്യകാ​രു​ണ്യ പ്ര​ദ​ക്ഷി​ണം ന​ട​ത്തി. തു​ട​ർ​ന്നു ന​ട​ന്ന ദി​വ്യ​ബ​ലി​യി​ല്‍ കോ​ട്ട​യം അ​തി​രൂ​പ​ത ബി​ഷ​പ്പും കെ​സി​ബി​സി സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യ മാ​ര്‍ മാ​ത്യൂ മൂ​ല​ക്കാ​ട്ട്‌ മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രു​ന്നു. രാ​ജ​പു​രം, പ​ന​ത്ത​ടി, എ​ന്നീ ഫൊ​റോ​ന​ക​ളി​ലെ വൈ​ദി​ക​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി. ദി​വ്യ​ബ​ലി​യ്‌​ക്ക്‌ രാ​ജ​പു​രം ഫെ​റോ​ന വി​കാ​രി ഫാ. ​ഷാ​ജി വ​ട​ക്കേ​ത്തൊട്ടി, പ​ന​ത്ത​ടി ഫെ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ്‌ പൈ​മ്പി​ളി എ​ന്നിവ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ബൈ​ബി​ള്‍ ക​ണ്‍​വന്‍​ഷ​നി​ല്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി കോ​ട്ട​യം​അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട്‌, ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് ഞ​ര​ള​ക്കാ​ട്ട്‌ , കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ര്‍ ജോ​സ​ഫ്‌ പ​ണ്ടാ​ര​ശേ​രി എ​ന്നീ​വ​ര്‍ ദി​വ്യ​ബ​ലി അ​ര്‍​പ്പി​ച്ച്‌ വ​ച​ന സ​ന്ദേ​ശം നല്‍​കി.

You must be logged in to post a comment Login