രാജസ്ഥാനിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തല്‍,പോലീസ് അന്വേഷണം ആരംഭിച്ചു

രാജസ്ഥാനിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തല്‍,പോലീസ് അന്വേഷണം ആരംഭിച്ചു

ജ​​യ്പു​​ർ: രാ​​ജ​​സ്ഥാ​​നി​​ലെ പ്ര​​താ​​പ്ഗ​​ഡി​​ൽ ക്രി​​സ്മ​​സ് ആ​​ഘോ​​ഷം അ​​ല​​ങ്കോ​​ല​​പ്പെ​​ടു​​ത്തി​​യ സം​​ഭ​​വ​​ത്തി​​ൽ പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​വി​​ട്ടു. സം​​ഘാ​​ട​​ക​​ർ എ​​ഡി​​എ​​മ്മി​​നു ന​​ൽ​​കി​​യ നി​​വേ​​ദ​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​ന്വേ​​ഷ​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​വി​​ട്ട​​ത്. എ​​ന്നാ​​ൽ ക്രി​​സ്മ​​സ് പ​​രി​​പാ​​ടി ത​​ട​​സ​​പ്പെ​​ട്ടി​​ട്ടി​​ല്ലെ​​ന്നാ​​ണ് പോ​​ലീ​​സ് നി​​ല​​പാ​​ട്.  പക്ഷേ അ​​ന്വേ​​ഷ​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​വി​​ട്ട​​താ​​യി പ്ര​​താ​​പ്ഗ​​ഡ് ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി ശി​​വ​​രാ​​ജ് മീ​​ണ പ​​റ​​ഞ്ഞു.

ആ​​ദി​​വാ​​സി മേ​​ഖ​​ല​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന മ​​ശി​​ഹ് ശ​​ക്തി സ​​മി​​തി (എം​​എ​​സ്എ​​സ്) എ​​ന്ന സം​​ഘ​​ട​​ന​​യാ​​ണ് ര​​ണ്ടു ദി​​വ​​സ​​ത്തെ ക്രി​​സ്മ​​സ് പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ച്ച​​ത്. മ​​ത​​പ​​രി​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യെ​​ന്നാ​​രോ​​പി​​ച്ചെ​​ത്തി​​യ പ്ര​​തി​​ഷേ​​ധ​​ക്കാ​​ർ  ഭീ​​ക​​രാ​​ന്ത​​രീ​​ക്ഷം സൃ​​ഷ്ടി​​ക്കുകയും പു​​സ്ത​​ക​​ങ്ങ​​ളും ആ​​രാ​​ധ​​നാ​വ​​സ്തു​​ക്ക​​ളും എ​​റി​​ഞ്ഞ് ന​​ശി​​പ്പി​​ക്കുകയും ചെയ്തു. അ​​ക്ര​​മി​​ക​​ൾ  വിശ്വാസികളെ കൈയേറ്റം നടത്തിയതായും പരാതിയുണ്ട്.

You must be logged in to post a comment Login