രാ​​മ​​പു​​രം സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ന്‍​സ് ഫൊ​​റോ​​ന പ​​ള്ളി​​ മൈ​​താ​ന​ത്തു പി​​യേ​​ത്ത

രാ​​മ​​പു​​രം സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ന്‍​സ് ഫൊ​​റോ​​ന പ​​ള്ളി​​ മൈ​​താ​ന​ത്തു  പി​​യേ​​ത്ത

രാ​​മ​​പു​​രം: ലോ​​ക​​പ്ര​​ശ​​സ്ത ഇ​​റ്റാ​​ലി​​യ​​ന്‍ ക​​ലാ​​കാ​​ര​​ന്‍ മൈ​​ക്കി​​ള്‍ ആ​​ഞ്ച​​ലോ​​യു​​ടെ ഏ​​റ്റ​​വും പ്ര​​സി​​ദ്ധ​​മാ​​യ ക​​ലാ​​ശി​​ല്പം റോ​​മി​​ലെ സെ​​ന്‍റ് പീ​​റ്റേ​​ഴ്‌​​സ് ബ​​സി​​ലി​​ക്ക​​യി​​ലെ പി​യേ​​ത്ത ആ​​ണെ​​ന്നും അ​​തു ക​​ല​​ക​​ളു​​ടെ രാ​​ജ്ഞി​​യാ​​യാ​ണ് അ​​റി​​യ​​പ്പെ​​ടു​​ന്ന​തെ​ന്നും പാലാ ബിഷപ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്. രാ​​മ​​പു​​രം സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ന്‍​സ് ഫൊ​​റോ​​ന പ​​ള്ളി​​യു​​ടെ മൈ​​താ​ന​ത്തു നി​​ര്‍​മി​​ച്ച പി​​യേ​​ത്ത​​യു​​ടെ ആ​​ശീ​​ര്‍​വാ​​ദം നി​​ര്‍​വ​​ഹി​​ക്കു​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം.

ക​​ല​​ക​​ളു​​ടെ ത​​റ​​വാ​​ടാ​​യ രാ​​മ​​പു​​ര​​ത്ത് ന​​വ​​സു​​വി​​ശേ​​ഷ​​വ​​ത്ക​​ര​​ണ​​ത്തി​​ന്‍റെ​യും മ​​ത​​മൈ​​ത്രി​​യു​​ടെ​​യും അ​​ട​​യാ​​ള​​മാ​​യി ഭാ​​വി​​യി​​ല്‍ ഇ​​ത് അ​​റി​​യ​​പ്പെ​​ടു​​മെ​​ന്നും ബി​​ഷ​​പ് പ​​റ​​ഞ്ഞു. പി​​യേ​ത്ത​​യു​​ടെ അ​​ര്‍​ഥം കാ​​രു​​ണ്യം, മ​​ന​​സ​​ലി​​വ്, സ്‌​​നേ​​ഹം എ​​ന്നി​​വ​​യാ​ണ്. പ​​രി​​ശു​​ദ്ധ ക​​ന്യ​​കാ​​മ​​റി​​യ​​ത്തി​​നു ത​​ന്‍റെ മ​​ക​​നോ​​ടു​​ള്ള സ്‌​​നേ​​ഹ​​വും മ​​ന​​സ​​ലി​​വും ഈ ​​ശി​​ല്പ​​ത്തി​​ല്‍ ദൃ​​ശ്യ​​മാ​ണ്.

ക്രൈ​​സ്ത​​വ പാ​​ര​​മ്പ​​ര്യ​​ത്തി​​ല്‍ ക​​ല​​ക​​ള്‍​ക്കു വ​​ള​​രെ പ്രാ​​ധാ​​ന്യ​​മു​​ണ്ട്. ക​​ല​​ക​​ളി​​ലൂ​​ടെ സ​​ത്യ​​ങ്ങ​​ള്‍ ആ​​വി​​ഷ്‌​​ക​​രി​​ക്കു​​മ്പോ​​ള്‍ അ​​തു കൂ​​ടു​​ത​​ല്‍ ല​​ളി​​ത​​വും ആ​​ക​​ര്‍​ഷ​​ണീ​​യ​​വു​​മാ​​യി​​ത്തീ​​രും. പി​​യേ​​ത്ത വേ​​ദ​​ശാ​​സ്ത്ര​​പ​​ര​​മാ​​യും ച​​രി​​ത്ര​​പ​​ര​​മാ​​യും സു​​വി​​ശേ​​ഷാ​​ധി​​ഷ്ഠി​​ത​​മാ​​യ സ​​ത്യ​​ത്തെ ആ​​വി​​ഷ്‌​​ക​​രി​​ക്കു​​മ്പോ​​ള്‍ അ​​ത്യാ​​ക​​ര്‍​ഷ​​ക​​മാ​​യി നി​​ല​​കൊ​​ള്ളു​​ന്നു​​വെ​​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​​മ​​പു​​രം ഫൊ​​റോ​​ന പ​​ള്ളി വി​​കാ​​രി റ​​വ.​ഡോ.​ജോ​​ര്‍​ജ് ഞാ​​റ​​ക്കു​​ന്നേ​​ൽ, വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ൺ. ജോ​​സ​​ഫ് കു​​ഴി​​ഞ്ഞാ​​ലി​​ല്‍, സ​​ഹ വൈ​​ദി​​ക​​ർ, സി​​സ്റ്റേ​​ഴ്‌​​സ്, ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ള്‍ എ​​ന്നി​​വ​​ര്‍ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.

You must be logged in to post a comment Login