രാമപുരത്തെ ഉഴുന്നാലില്‍ വീട്ടില്‍ നിന്ന് ഉയരുന്നത് നന്ദിയുടെ പ്രാര്‍ത്ഥനകള്‍…

രാമപുരത്തെ ഉഴുന്നാലില്‍ വീട്ടില്‍ നിന്ന് ഉയരുന്നത് നന്ദിയുടെ പ്രാര്‍ത്ഥനകള്‍…

രാമപുരം: ഫാ.ടോം ഉഴുന്നാലില്‍ മോചിതനായെന്ന വാര്‍ത്ത ടിവിയില്‍ നിന്ന് അറിഞ്ഞപ്പോള്‍ ടോമച്ചന്റെ തറവാട്ടു വീട്ടിലേക്ക് ഓടിയെത്തിയത് നൂറുകണക്കിനാളുകള്‍. സത്യമോ അസത്യമോ എന്ന് തീര്‍ച്ചപ്പെടുത്താനാവാത്ത വിധത്തിലുള്ള സന്തോഷത്തിന്റെ നിമിഷങ്ങള്‍. പക്ഷേ ഓടിക്കൂടിയവര്‍ക്ക് കുടുംബവീട്ടില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല.

കാരണം അവിടെ താമസിക്കുന്ന മൂത്ത സഹോദരന്‍ യു വി മാത്യു വീടുപൂട്ടി മകളുടെ വീട്ടിലേക്ക് പോയിരുന്നു. അതുകൊണ്ട് വി എ തോമസ് ഉഴുന്നാലിലിന്റെ വീട്ടിലാണ് അവര്‍ ഒരുമിച്ചുകൂടിയത്.

ക്രമേണ സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ, മാ​ർ ജോ​സ​ഫ് പ​ള്ളി​ക്ക​പറ​ന്പി​ൽ ,ജോ​സ് കെ.​മാ​ണി എം​പി, എം​എ​ൽ​എ​മാ​രാ​യ കെ.​എം.​മാ​ണി, പി.​ജെ.​ജോ​സ​ഫ് മോ​ൻ​സ് ജോ​സ​ഫ്, റോ​ഷി അ​ഗ​സ്റ്റി​ൻ തു​ട​ങ്ങി​യ​  പ്രമുഖരും അതിലുണ്ടായിരുന്നു.

കു​ടും​ബാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നു വീ​ട്ടി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ത്തി. ഭ​ര​ണ​ങ്ങാ​നം അ​ൽ​ഫോ​ൻ​സാ തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ.​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ, കു​റി​ഞ്ഞി പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് ആ​യി​ലു​കു​ന്നേ​ൽ എ​ന്നി​വ​ർ പ്രാ​ർ​ഥ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.

എത്രയോ പേരുടെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകള്‍ക്കുള്ള ഉത്തരമായിരുന്നു ടോമച്ചന്റെ മോചനം. പിന്നെ നന്ദിയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാനല്ലാതെ മറ്റൊന്നിനും കഴിയുകയുമില്ലല്ലോ?

You must be logged in to post a comment Login