റംസാന്‍ മാസത്തില്‍ പാക്കിസ്ഥാനിലെ നിര്‍ദ്ധന മുസ്ലീങ്ങള്‍ക്ക് കാരിത്താസിന്‍റെ സ്നേഹസമ്മാനം

റംസാന്‍ മാസത്തില്‍ പാക്കിസ്ഥാനിലെ നിര്‍ദ്ധന മുസ്ലീങ്ങള്‍ക്ക് കാരിത്താസിന്‍റെ സ്നേഹസമ്മാനം

കറാച്ചി: പാകിസ്ഥാനിലെ പര്‍വ്വതമേഖലയില്‍ കഴിയുന്ന  ഇസ്ലാം മതസ്ഥര്‍ക്കിടയില്‍  കാരിത്താസ് പാക്കിസ്ഥാന്‍ 2,000 രൂപയോളം വിലവരുന്ന ഭക്ഷണ സഞ്ചികള്‍ വിതരണം ചെയ്തു. റംസാന്‍ പ്രമാണിച്ചാണ് ഇത്തവണ കത്തോലിക്കാ സന്നദ്ധസംഘടനയായ കാരിത്താസ് ഭക്ഷണവിതരണം നടത്തിയത്.  നൂറോളം കുടുംബങ്ങള്‍ക്ക് കാരിത്താസിന്‍റെ ഭക്ഷണസഞ്ചി ലഭിച്ചു.

കാരിത്താസ് നല്കിയ ഈ സ്നേഹസമ്മാനത്തെ മുസ്ലീം മതവിശ്വാസികള്‍ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചത്. ഏതാനും വര്‍ഷമായി കടുത്ത വരള്‍ച്ച മൂലം ഇവിടെ കാര്‍ഷികമേഖല താറുമാറായികിടക്കുകയാണ്. ഈ ഒരു അവസരത്തിലാണ് കാരിത്താസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്.

You must be logged in to post a comment Login