റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററിലെ ഡിസംബര്‍ പ്രോഗ്രാമുകള്‍

റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററിലെ ഡിസംബര്‍ പ്രോഗ്രാമുകള്‍

റാംസ്‌ഗേറ്റ്: ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ എട്ടു മുതല്‍ പത്തു വരെ തീയതികളിലായി ഇംഗ്ലീഷിലുള്ള ആന്തരികസൗഖ്യധ്യാനം നടക്കും. സമയം രാവിലെ 8.30 മുതല്‍ ഞായറാഴ്ച വൈകുന്നേരം 4.30 വരെ ഫാ. ജോസഫ് എടാട്ടു വിസി, ഫാ. ജോര്‍ജ് പനയ്ക്കല്‍ വിസി, ഫാ. മാര്‍ക്ക് ഹിഗിന്‍സ് എന്നിവര്‍ നയിക്കും.

15 മുതല്‍ 17 വരെ തീയതികളില്‍ മലയാളത്തിലുള്ള കുടുംബനവീകരണ ധ്യാനം നടക്കും. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം അഞ്ചിന് സമാപിക്കുന്ന ഈ ധ്യാനത്തിന് ഫാ. ജോര്‍ജ് പനയ്ക്കലും ഫാ. ജോസഫ് എടാട്ടും നേതൃത്വം നല്കും.

22 മുതല്‍ 24 വരെ തിരുപ്പിറവി നോമ്പ് ധ്യാനവും ഉണ്ടായിരിക്കും. താമസസൗകര്യവും ഭക്ഷണക്രമീകരണവും പാര്‍ക്കിംങ് സൗകര്യവും ഉണ്ടായിരിക്കും.

You must be logged in to post a comment Login