ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഒക്ടോബര്‍ മാസത്തെ ശുശ്രൂഷകള്‍

ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഒക്ടോബര്‍ മാസത്തെ ശുശ്രൂഷകള്‍

റാംസ്‌ഗേറ്റ്: ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ സന്യസ്തര്‍ക്ക് വേണ്ടിയുള്ള ഇംഗ്ലീഷ് ധ്യാനം ഒക്ടോബര്‍ രണ്ടു മുതല്‍ ആറുവരെ നടക്കും. ഫാ.ജോര്‍ജ് പനയ്ക്കല്‍, ഫാ. ആന്റണി പറങ്കിമാലില്‍ വിസി, ഫാ.ജോസഫ് എടാട്ട് വിസി, ഫാ. മാര്‍ക്കസ് ഹോള്‍ജന്‍, ഫാ. മാര്‍ക്ക് ഹിഗിന്‍സ് എന്നിവരാണ് ധ്യാനം നയിക്കുന്നത്.

ഒക്ടോബര്‍ ഏഴിന് ആദ്യശനിയാഴ്ച കണ്‍വന്‍ഷനും ഇംഗ്ലീഷിലുള്ള സൗഖ്യശുശ്രൂഷയും നടക്കും. രാവിലെ എട്ടു മുപ്പതു മുതല്‍ വൈകുന്നേരം നാലു മുപ്പതുവരെയാണ് സമയം. 13 മുതല്‍ 15 വരെ തീയതികളില്‍ ആന്തരികസൗഖ്യ ധ്യാനം നടക്കും. ഇംഗ്ലീഷിലായിരിക്കും ധ്യാനം.

20 മുതല്‍ 22 വരെ കുടുംബനവീകരണ ധ്യാനം നടക്കും. ഇത് മലയാളത്തിലായിരിക്കും. താമസിച്ചുള്ള ഈ ധ്യാനത്തിന് ഫാ. ജോര്‍ജ് പനയ്ക്കല്‍, ഫാ.ജോസഫ് എടാട്ട് എന്നിവര്‍ നേതൃത്വം നല്കും. 23 മുതല്‍ 26 വരെ ഹെസേദ് യൂത്ത് റിട്രീറ്റ് നടക്കും. 27 മുതല്‍ 29 വരെ കൊങ്കിണി ഭാഷയിലുള്ള മൂന്നുദിവസത്തെ ധ്യാനവും നടക്കും.

You must be logged in to post a comment Login