റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ മാര്‍ച്ച് മാസത്തിലെ പ്രോഗ്രാമുകള്‍

റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ മാര്‍ച്ച് മാസത്തിലെ പ്രോഗ്രാമുകള്‍

ലണ്ടന്‍: റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ മാര്‍ച്ച് മൂന്നാം തീയതി ഏകദിന ബൈബിള്‍ കണ്‍വന്‍ഷനും ആന്തരികസൗഖ്യശുശ്രൂഷയും നടക്കും. രാവിലെ 8.30 മുതല്‍ 4.30 വരെയാണ് സമയം. ഫാ.ജോര്‍ജ് പനയ്ക്കല്‍ വിസിയും ഫാ.ജോസഫ് എടാട്ട് വിസിയും നേതൃത്വം നല്കും.

9 മുതല്‍ 11 വരെ തീയതികളില്‍ നോമ്പുകാല ആന്തരിക സൗഖ്യ ധ്യാനം നടക്കും. ഫാ. അഗസ്റ്റ്യന്‍ വല്ലൂരാന്‍ വിസി, ഫാ. ജോസഫ് എടാട്ട് വിസി, ഫാ. ജോര്‍ജ് പനയ്ക്കല്‍ വിസി എന്നിവര്‍ നേതൃത്വം നല്കും.

16 മുതല്‍ 18 വരെ മലയാളത്തിലുള്ള ആത്മവിശുദ്ധീകരണ ധ്യാനം നടക്കും.23 മുതല്‍ 25 വരെ തമിഴിലുള്ള ധ്യാനവും ഉണ്ടായിരിക്കും. ഫാ. ജോര്‍ജ് പനയ്ക്കല്‍, ഫാ. ജോസഫ് എടാട്ട്, ഫാ. എല്‍മോ ജോസഫ്, ബ്ര. വി രാജ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്. 07721624883

You must be logged in to post a comment Login