റാഞ്ചിയുടെ പുതിയ ആര്‍ച്ച് ബിഷപ്പായിബിഷപ് ഫെലിക്‌സ് ടോപ്പോ അഭിഷിക്തനായി

റാഞ്ചിയുടെ പുതിയ ആര്‍ച്ച് ബിഷപ്പായിബിഷപ് ഫെലിക്‌സ് ടോപ്പോ അഭിഷിക്തനായി

റാഞ്ചി: റാഞ്ചി അതിരൂപതയുടെ പുതിയ തലവനായി ആര്‍ച്ച് ബിഷപ് ഫെലിക്‌സ് ടോപ്പോ അഭിഷിക്തനായി. സെന്റ് മേരീസ് കത്തീഡ്രലില്‍ തിങ്കളാഴ്ചയായിരുന്നു അഭിഷേകച്ചടങ്ങുകള്‍ നടന്നത്.

കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോയുടെ പിന്‍ഗാമിയായിട്ടാണ് ഫെലിക്‌സ് ടോപ്പോ അഭിഷിക്തനായത്. ഈശോസഭാംഗമാണ്. സ്ഥാനമൊഴിഞ്ഞ ടോപ്പോയും പുതിയ ആര്‍ച്ച് ബിഷപ്പും ട്രൈബല്‍ സമുദായത്തില്‍ നിന്നുള്ളവരാണ്.

ആദ്യമായിട്ടായിരുന്നു ട്രൈബല്‍ സമുദായത്തില്‍ നിന്നുള്ള ഒരാള്‍ക്ക് കര്‍ദിനാള്‍ പദവി കിട്ടിയത്. അത് ടെലസ്‌ഫോര്‍ ടോപ്പോയ്ക്കായിരുന്നു. 30 വര്‍ഷത്തോളം അദ്ദേഹം റാഞ്ചി രൂപതയ്ക്ക് സാരഥ്യം വഹിച്ചു.

ജാര്‍ഖണ്ഡിന്റെ തലസ്ഥാനമാണ് റാഞ്ചി. കൂടുതലായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായ ജനസമൂഹമാണ് ഇവിടെയുള്ളത്. നാലു ശതമാനമാണ് ക്രൈസ്തവപ്രാതിനിധ്യം. ദൈവത്തിന്റെ രാജ്യം സ്‌നേഹത്തിന്റെ രാജ്യം സമാധാനവും നീതിയും എന്നതാണ് പുതിയ ആര്‍ച്ച് ബിഷപ്പിന്റെ ആദര്‍ശവാക്യം.

You must be logged in to post a comment Login